എടവരാട് ത്രിവേണി പാടശേഖരത്തില്‍ ഡ്രോണ്‍ പറക്കും; ചെറുപയര്‍ കൃഷിയില്‍ വള പ്രയോഗം ഇനി ആകാശത്തുനിന്ന്


പേരാമ്പ്ര: പെരുവണ്ണാമൂഴി കൃഷി വിജ്ഞാന കേന്ദ്രതിന്റെയും പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിത്ത്, കൃഷിഭവന്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ ചെറുപയര്‍ കൃഷിയില്‍ ഡ്രോണ്‍ ഉപയോഗിച്ച് സൂക്ഷ്മ മൂലകങ്ങള്‍ തളിക്കലും പ്രദര്‍ശനവും നടന്നു. പേരാമ്പ്ര പഞ്ചായത്തിലെ എടവരാട് ത്രിവേണി പാടശേഖരത്തില്‍പ്പെട്ട ആലിയാട്ട്തായ വയലില്‍ വച്ചാണ് പരിപാടി നടന്നത്.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു എന്‍.പി. ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഒന്നാം വാര്‍ഡ് മെമ്പര്‍ ശ്രീലജ പുതിയ ഇടത്ത് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. സബ്ജക്ട് മാറ്റര്‍ സപെഷ്യലിസ്റ്റ് കെ.വി.കെ ഡോ. കെ.എം. പ്രകാശ് സ്വാഗതം പറഞ്ഞു. പെരുവണ്ണാമുഴി കൃഷി വിജ്ഞാനകേന്ദ്രം പ്രോഗ്രാം കോഡിനേറ്റര്‍ ഡോ. പി. രാധാകൃഷ്ണന്‍ ചടങ്ങില്‍ പദ്ധതി വിശദീകരണം നടത്തി.

കൃഷി അസിസ്റ്റന്റ് ജയേഷ് പേരാമ്പ്ര കൃഷിഭവന്‍ ചടങ്ങിന് ആശംസകള്‍ അറിയിച്ചു സംസാരിച്ചു. ത്രിവേണി പാഠ ശേഖര സമതി സെക്രട്ടറി ആലിയാട്ട് ഹമീദ് നന്ദി പറഞ്ഞു. കേരളത്തിലെ പല സ്ഥലത്തും ഇത്തരം പരീക്ഷണം വിജയകരമായി കണ്ടതിന്റെ അടിസ്ഥാനത്തിലാണ് എടവരാട് ത്രിവേണി പാടശേഖരത്തില്‍ ചെറുപയര്‍ കൃഷിയില്‍ ഡ്രോണ്‍ ഉപയോഗിക്കാന്‍ പെരുവണ്ണാമുഴി കൃഷി വിജ്ഞാനകേന്ദ്രം തീരുമാനിച്ചത്.