കണ്ണൂരിലെ ഡ്രൈവറുടെ കൊലപാതകം മോഷണശ്രമത്തിനിടെ; കുറ്റ്യാടി സ്വദേശിയുള്‍പ്പെടെ രണ്ട് പേര്‍ അറസ്റ്ററില്‍
കണ്ണൂര്‍: കണ്ണൂരില്‍ ലോറി ഡ്രൈവര്‍ കുത്തേറ്റ് മരിച്ച സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. കുറ്റ്യാടി സ്വദേശി അല്‍ത്താഫ്, കതിരൂര്‍ സ്വദേശി ഷബീര്‍ എന്നിവരാണ് അറസ്റ്റിലായത്. മോഷണ ശ്രമത്തിനിടെയാണ് കൊലപാതകം.
കണ്ണൂര്‍ ടൗണ്‍ പോലീസ് സ്‌റ്റേഷന് സമീപം ഇന്നലെയായിരുന്നു കണിച്ചാര്‍ സ്വദേശി വി.ഡി ജിന്റോയ്ക്ക് കുത്തേല്‍ക്കുന്നത്. കണ്ണൂര്‍ സ്‌റ്റേഡിയത്തിന് സമീപം ലോറി ഡ്രൈവര്‍മാര്‍ വാഹനം പാര്‍ക്ക് ചെയ്യാറുണ്ടായിരുന്നു. ഇവിടെ വെച്ചാണ് സംഭവം.
മോഷണ ശ്രമത്തിനിടെ പ്രതിരോധിച്ചപ്പോള്‍ ജിന്റോയെ ആയുധം ഉപയോഗിച്ച് പ്രതികള്‍ കുത്തിക്കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
വലതുകാലിന് വെട്ടേറ്റ ജിന്റോ പോലീസ് സ്റ്റേഷന്റെ ഭാഗത്തേക്ക് ഓടി രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ കുഴഞ്ഞു വീഴുകയായിരുന്നു.