ജില്ലയിലെ ബ്ലോക്കുകളിലേക്ക് ഡ്രൈവർ കം അറ്റന്റിനെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു; വിശദമായി നോക്കാം
കോഴിക്കോട്: മൃഗസംരക്ഷണ വകുപ്പ് നടപ്പിലാക്കിവരുന്ന രാത്രികാല അടിയന്തര വെറ്ററിനറി സേവനം പദ്ധതിയിൽ വെറ്ററിനറി ഡോക്ടറുടെ സഹായത്തിനായി ജില്ലയിലെ ബ്ലോക്കുകളിലേക്ക് ഡ്രൈവർ കം അറ്റന്റന്റിനെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു.
പ്രതിമാസം 20,060 രൂപ നിരക്കിൽ ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം. വാക് ഇൻ ഇന്റർവ്യൂ കോഴിക്കോട് ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ ഒക്ടോബർ എട്ടിന് രാവിലെ 11 മുതൽ ഒരു മണി വരെ നടക്കും.
അപേക്ഷിക്കുന്നവർക്ക് എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റും എൽ.എം.വി ഡ്രൈവിംങ്ങ് ലൈസൻസും ഉണ്ടായിരിക്കണം. സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം ഇന്റർവ്യൂന് എത്തണം. ഫോൺ: 0495-2768075.