ആരോഗ്യ മേഖലയില്‍ മികവുറ്റ ചികിത്സാ സൗകര്യങ്ങളുമായി സര്‍ക്കാര്‍; നേത്രരോഗ ചികിത്സക്കായി ‘ദൃഷ്ടി’


തിരുവനന്തപുരം: നേത്രപരിപാലനത്തിന് ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കി ഭാരതീയ ചികിത്സാ വകുപ്പിന്റെ ദൃഷ്ടി പദ്ധതി. ഭട്ട് റോഡിലെ ജില്ലാ ആയുര്‍വേദ ആശുപത്രിയിലാണ് കേരള സര്‍ക്കാര്‍, ദേശീയ ആരോഗ്യ വകുപ്പ്, ഭാരതീയ ചികിത്സാ വകുപ്പ് എന്നിവയുടെ ആഭിമുഖ്യത്തില്‍ ‘ദൃഷ്ടി’ ക്ലിനിക്ക് പ്രവര്‍ത്തനം ആരംഭിച്ചത്.

തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ ഒന്‍പത് മുതല്‍ ഉച്ചക്ക് രണ്ട് വരെയാണ് പരിശോധന. ക്ലിനിക്കില്‍ നേത്രരോഗ ഡോക്ടറുടെ സേവനം ലഭ്യമാണ്.

കണ്ണിന്റെ കാഴ്ച്ച, മര്‍ദ്ദം ഉള്‍പ്പടെയുള്ളവ പരിശോധിക്കും. ഇതിനായി ആധുനിക മെഷീനുകള്‍ ക്ലിനിക്കില്‍ സ്ഥാപിച്ചിട്ടുണ്ട്. കിടത്തി ചികിത്സ വേണ്ടവര്‍ക്ക് അതിനുള്ള സൗകര്യവും ലഭ്യമാക്കിയിട്ടുണ്ട്. കണ്ണടകള്‍ നിര്‍ദ്ദേശിക്കുന്നവര്‍ക്ക് പുറത്തേക്ക് എഴുതി നല്‍കും.

Description: 'Drishti' for eye disease treatment