ചക്കിട്ടപാറയില്‍ പൈപ്പ് പൊട്ടി; ജലവിതരണം തടസപ്പെട്ടു, റോഡ് തകര്‍ന്നതായും പരാതി


ചക്കിട്ടപാറ: ചക്കിട്ടപ്പാറയില്‍ പൈപ്പ് പൊട്ടി ജലവിതരണം തടസ്സപ്പെട്ടു. ചെമ്പ്ര – ചക്കിട്ടപാറ റോഡിലെ മുക്കവലയിലാണ് കുടിവെള്ള പൈപ്പ് പൊട്ടിയത്.

ഒരാഴ്ച്ചയ്ക്കിടെ ഒരേ സ്ഥലത്ത് രണ്ടാം തവണയാണ് പൈപ്പ് പൊട്ടുന്നതെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടു.

പൈപ്പ് പൊട്ടല്‍ കാരണം പ്രദേശത്ത് കുടിവെള്ള വിതരണം തടസപ്പെട്ടുകയും റോഡിന്റെ ഒരു ഭാഗം തകരുകയും ചെയ്തു.