തൊഴിലാളികൾക്ക് ആശ്വാസം; അഴിത്തല ഫിഷ് ലാൻഡിങ്ങ് സെന്ററിൽ കുടിവെള്ളമെത്തി
വടകര: അഴിത്തല ഫിഷ് ലാൻഡിങ്ങ് സെന്ററിൽ കുടിവെള്ളമെത്തി. വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഫിഷ് ലാൻഡിങ്ങ് സെന്ററിൽ പൈപ്പ് ലൈൻ വലിച്ച് കുടിവെള്ളം എത്തിച്ചത്. പദ്ധതി നഗരസഭ കൗൺസിലർ ഹാഷിം പിവി ഉദ്ഘാടനം ചെയ്തു.
പൊതുമരാമത്ത് റോഡ് കീറി 130 മീറ്ററിൽ പുതിയ പൈപ്പ് ലൈൻ വലിച്ച് കുടിവെള്ള കണക്ഷൻ ലഭ്യമാക്കുന്നതിന് 2.59ലക്ഷം രൂപയാണ് പ്രവർത്തിക്ക് വകയിരുത്തിയത്. പൊതുമരാമത്ത് റോഡ് വെട്ടിപൊളിക്കുന്നതുമായി സാങ്കേതിക കുരുക്കിൽ നീണ്ടു പോയതായിരുന്നു.

അഴിത്തല വാർഡ് മുതൽ കുരിയാടി വരെയുള്ള വടകര നഗരസഭയിലെ തീരദേശ വാർഡുകളിലെ ആയിരത്തിലേറെ മത്സ്യതൊഴിലാളികൾക്കും നൂറിലേറെ അനുബന്ധ തൊഴിലാളികളും ഫിഷ് ലാൻഡിങ്ങ് സെന്ററിലുണ്ട്. പദ്ധതി പൂർത്തിയായതോടെ തൊഴിലാളികൾ വേനൽ കാലത്ത് അനുഭവിക്കുന്ന കുടിവെള്ള ക്ഷാമത്തിന് ഏറെ ആശ്വാസമായി.