കുറ്റ്യാടി കാവിലുംപാറ കലങ്ങോട്ടെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം; കുടിവെള്ളം ലഭ്യമായത് അറുപതോളം കുടുംബങ്ങള്‍ക്ക്
കുറ്റ്യാടി: കാവിലുംപാറ പഞ്ചായത്തിലെ കലങ്ങോട് മേഖലയിലെ കുടിവെള്ള പ്രശ്നത്തിന് ആശ്വാസമായി. വര്‍ഷങ്ങളായ കുടിവെള്ളമില്ലാതെ കൊടിയ ദുരന്തമനുഭവിക്കുന്ന കലങ്ങോട് പ്രദേശവാസികള്‍ക്ക് കുടിവെള്ളമെത്തി. പഞ്ചായത്ത് പ്രസിഡന്റ് പി.ജി.ജോര്‍ജ് കലങ്ങോട്ടെ കുടിവെള്ള വിതരണ സംവിധാനം ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് അന്നമ്മ ജോര്‍ജ് അധ്യക്ഷയായ ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ പി.സുരേന്ദ്രന്‍ മുഖ്യാതിഥിയായി.
രൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവിക്കുന്ന അറുപത് കുടുംബങ്ങള്‍ക്കാണ് കുടിവെള്ള പ്രശ്നമാണ് പരിഹരിക്കപ്പെട്ടത്. പഞ്ചായത്തിന്റെ പ്ലാന്‍ഫണ്ടില്‍ നിന്ന് 25 ലക്ഷം ചിലവഴിച്ചാണ് കുടിവെള്ള ലഭ്യത ഉറപ്പുവരുത്തിയത്.
തലക്കല്‍ രവി പരിപാടിയില്‍ സ്വാഗതം പറഞ്ഞു.