കൊടും വേനലില്‍ ദാഹമകറ്റാന്‍; വെള്ളിയൂര്‍ അഗ്രിക്കള്‍ച്ചറല്‍ ആന്‍ഡ് സോഷ്യല്‍ വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ‘സഹകരണ തണ്ണീര്‍പ്പന്തല്‍’
കായണ്ണബസാര്‍: വേനലില്‍ ദാഹമകറ്റുന്നതിനായുള്ള പാനീയങ്ങളുടെ വിതരണവുമായി ‘സഹകരണ തണ്ണീര്‍പ്പന്തല്‍’. വെള്ളിയൂര്‍ അഗ്രിക്കള്‍ച്ചറല്‍ ആന്‍ഡ് സോഷ്യല്‍ വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തിലാണ് തണ്ണീര്‍പ്പന്തലില്‍ ഒരുക്കിയിരിക്കുന്നത്.
നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാരദ പട്ടേരികണ്ടി ഉദ്ഘാടനംചെയ്തു. സംഘം പ്രസിഡന്റ് എം.സി ഉണ്ണികൃഷ്ണന്‍ അധ്യക്ഷനായി.

ഗ്രാമപ്പഞ്ചായത്ത് അംഗം ഷിജി കൊട്ടാരക്കല്‍, ഡയറക്ടര്‍മാരായ കെ.പി രാമചന്ദ്രന്‍, കെ.കെ കബീര്‍, എടവന സുരേന്ദ്രന്‍, വി.കെ വിജയന്‍ വ്യാപാര വ്യവസായി പ്രതിനിധി രതീഷ് ചാത്തോത്ത് എന്നിവര്‍ സംസാരിച്ചു.