അഭിനയ പാഠങ്ങള്‍ പഠിക്കാം; വടക്കുമ്പാട്ട് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ‘കര്‍ട്ടന്‍ അപ്പ്’ തിയേറ്റര്‍ ക്യാമ്പിന് നാളെ തുടക്കം


പാലേരി: വടക്കുമ്പാട് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നാടക കളരി സംഘടിപ്പിക്കുന്നു. സ്‌കൂള്‍ തിയേറ്റര്‍ ക്ലബിന്റെ ആഭിമുഖ്യത്തില്‍ മെയ് 5, 6 തീയ്യതികളിലാണ് ‘കര്‍ട്ടന്‍ അപ്പ്’ എന്ന പേരില്‍ നാടക കളരി ഒരുക്കുന്നത്.

5നും 9നും ഇടയിലെ ക്ലാസ്സില്‍ പഠിക്കുന്ന കലാകാരന്‍മാരെ കണ്ടെത്താനും പ്രോത്സാഹിപ്പിക്കാനും ഉദ്ദേശിച്ചു കൊണ്ടാണ് റസിഡന്‍ഷ്യല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നത്.

കലാപരമായി താല്‍പര്യമുള്ള കുട്ടികള്‍ക്കും ഈ ക്യാമ്പിന്റെ ഭാഗമാകാവുന്നതാണ്. പ്രശസ്ത സിനിമ നാടക നടന്‍ മുഹമ്മദ് പേരാമ്പ്ര ആണ് ക്യാമ്പ് ഉദ്ഘാടനം ചെയ്യുന്നത്. എരവട്ടൂര്‍ മുഹമ്മദ്, സുമേഷ് മാലിനി തുടങ്ങിയവര്‍ ക്യാമ്പ് നയിക്കും.