‘കൊയിലാണ്ടിയില്‍ വരണമെന്നത് എന്റെ വലിയ ആഗ്രഹമായിരുന്നു, ഇത് എന്റെയും കൂടെ നാടാണ്’; ആരാധകരെ ആവേശത്തിലാഴ്ത്തി ബിഗ് ബോസ് താരം ഡോ. റോബിന്‍ കൊയിലാണ്ടിയില്‍ (വീഡിയോ കാണാം)


കൊയിലാണ്ടി: ആരാധകരെ ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ച് ബിഗ് ബോസ് സീസണ്‍ നാലിലെ മത്സരാര്‍ത്ഥിയായിരുന്ന ഡോ. റോബിന്‍ രാധാകൃഷ്ണന്‍ കൊയിലാണ്ടിയില്‍. ഡോ. ജെപീസ് ക്ലാസസിന്റെ കൊയിലാണ്ടിയിലെ പുതിയ ക്യാമ്പസ് ഉദ്ഘാടനം ചെയ്യാനായാണ് റോബിന്‍ കൊയിലാണ്ടിയിലെത്തിയത്. കൊയിലാണ്ടി പുതിയ ബസ് സ്റ്റാന്‍ഡിന്റെ സമീപം എസ് എസ്സ് മാളിലാണ് കോച്ചിങ് സെന്റര്‍ ആരംഭിച്ചിരിക്കുന്നത്.

ആര്‍പ്പുവിളിയുടെയും കയ്യടികളുടെയും നിറഞ്ഞ അകമ്പടിയിലാണ് റോബിന്‍ വേദിയിലെത്തിയത്. ആയിരക്കണക്കിന് ആരാധകരാണ് റോബിനെ കാണാനായി എത്തിയത്. റോബിന്റെ ഓരോ വാക്കിനും വലിയ ആരവമാണ് മുഴങ്ങിയത്.

കൊയിലാണ്ടിയില്‍ എത്തുകയെന്നത് തന്റെ വലിയ ആഗ്രഹമായിരുന്നുവെന്ന് ഡോ. റോബിന്‍ പ്രസംഗത്തില്‍ പറഞ്ഞു. കൊയിലാണ്ടി തന്റെ കൂടെ നാടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വീഡിയോ കാണാം:

 

summery: dr robin radhakrishnan, bigg boss season four, excited fans in koyilandy for the inauguration function at koyilandy