വീണ്ടും താഴേക്ക്; സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു
തിരുവനന്തപുരം: ഉയർന്ന് പൊങ്ങിയ സ്വർണ വില വീണ്ടും താഴേക്ക്. സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന് 200 രൂപയാണ് കുറഞ്ഞത്.
പവന് 56,920 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 25 രൂപ കുറഞ്ഞ് 7115 ല്‍ എത്തി. ആഗോള വിപണിയില്‍ സ്പോട് ഗോള്‍ഡ് വില ട്രോയ് ഔണ്‍സിന് 2,642.31 ഡോളര്‍ നിലവാരത്തിലാണ്.
രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സില്‍ 10 ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 76,697 രൂപയുമാണ്. റിസേര്‍വ് ബാങ്കിന്റെ പണനയം യുഎസ് പേ റോള്‍ ഡാറ്റ എന്നിവയാണ് സ്വര്‍ണ വിലയെ ബാധിച്ചത്.