പട്ടികവര്‍ഗ വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ക്ക് അപേക്ഷിക്കേണ്ട കാര്യങ്ങളില്‍ സംശയമുണ്ടോ? വിളിക്കൂ ഹെല്‍പ്പ് ഡസ്‌കിലേക്ക്


കോഴിക്കോട്: 2022-2023 അധ്യയന വര്‍ഷം പ്ലസ് വണ്‍, ഡിഗ്രി മറ്റ് പോസ്റ്റുമെട്രിക് തലത്തില്‍ പുതുതായി പ്രവേശനം നേടിയ ജില്ലയിലെ പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസ ആനുകൂല്യം ലഭിക്കുന്നതിനുള്ള അപേക്ഷ സമര്‍പ്പിക്കുന്നതിനാവശ്യമായ സംശയ നിവാരണത്തിന് ഹെല്‍പ്പ് ഡസ്‌ക് ആരംഭിച്ചു.

കോഴിക്കോട് ട്രൈബല്‍ ഡവലപ്പ്‌മെന്റ് ഓഫീസിലാണ് ഇഗ്രാന്റ് ഹെല്‍പ്പ് ഡസ്‌ക് ആരംഭിച്ചത്. ഫോണ്‍-04952376364, 8547441900.