നവംബര്‍ 15 മുതല്‍ മേപ്പയ്യൂരിൽ നിന്ന് നെല്ല്യാടി വഴി കൊല്ലത്തേക്ക് വാഹനങ്ങളുമായി പോകല്ലേ! റെയില്‍വേ ഗേറ്റ് അടച്ചിടുമെന്ന് അധികൃതര്‍


മേപ്പയ്യൂർ: അറ്റകുറ്റ പണികള്‍ക്കായി കൊല്ലം റെയില്‍വേ ഗേറ്റ് നവംബര്‍ പതിനഞ്ച് മുതല്‍ പതിനേഴുവരെ അടച്ചിടുമെന്ന് റെയില്‍വേ സീനിയര്‍ സെക്ഷന്‍ എഞ്ചിനിയര്‍ അറിയിച്ചു. 204ാം നമ്പര്‍ ഗേറ്റാണ് അടച്ചിടുന്നത്. രാവിലെ എട്ടുമുതല്‍ വൈകുന്നേരം ആറുമണിവരെയാണ് ഗേറ്റ് അടയ്ക്കുക.

മേപ്പയ്യൂരിൽ നിന്നും നെല്ല്യാടി വഴി കൊല്ലത്തേക്ക് പോകുന്നതിനുള്ള പ്രധാന വഴിയാണിത്. ഗേറ്റ് അടച്ചിടുന്ന സാഹചര്യത്തില്‍ നെല്ല്യാടിയിലേക്കും മേപ്പയ്യൂരിലേക്കും പോകാനുള്ളവര്‍ മുചുകുന്ന് റോഡിലെ റെയില്‍വേ ഗേറ്റ് വഴി പോകേണ്ടിവരും.

Summary: don’t go to Kollam with vehicles from Mepayyur via Nellyadi, The authorities will close the railway gate