ചരിത്രം രചിച്ച കുറ്റ്യാടി- കോഴിക്കോട് വീഥി വീണ്ടും ഒരുങ്ങി; യാത്ര ചെയ്യാം… തണലേകാം… കുഞ്ഞു ഇവാന്റെ ചിരി നിലനിര്‍ത്താം
പേരാമ്പ്ര: കുറ്റ്യാടി- കോഴിക്കോട് റൂട്ടിലെ ഇരുപത്തേഴ് ബസ്സുകള്‍ ഇന്ന് റോഡിലിറങ്ങുന്നത് ലാഭേച്ച മോഹിച്ചല്ല. മറിച്ച് പാലേരിയിലെ മുഹമ്മദ് ഇവാന്റെ ചികിത്സ ചെലവിലേക്ക് പണം സ്വരൂപിക്കാന്‍ വേണ്ടിയാണ്. അതിനാല്‍ തന്നെ പലകുറി കാരുണ്യ യാത്രകള്‍ നടത്തിയ ഈ റൂട്ടിലെ ബസ്സുകള്‍ക്ക് ഇത്തവണ നിറവേറാനുള്ളതും വലിയൊരു ദൗത്യമാണ്.
ഇന്ന് രാവിലെ മുതല്‍ രാത്രി വരെയാണ് കുറ്റ്യാടി -കോഴിക്കോട് റൂട്ടിലെ ആറ് ടയര്‍ യന്ത്രങ്ങള്‍ ഇവാന് വേണ്ടി റോഡില്‍ ടയര്‍ കുത്തുന്നത്. എസ്.എം.എ രോഗം ബാധിച്ച ഇവാനു വേണ്ടി ഇതിനോടകം തന്നെ സംഘടനകളും ആളുകളും അകമഴിഞ്ഞ് സഹായങ്ങള്‍ ചെയ്തുകഴിഞ്ഞു. എങ്കിലും വീണ്ടും നമ്മള്‍ കൊടുക്കുന്ന ഒരു രൂപ പോലും ഇവാന്റെ ജീവന് വലിയ കൈത്താങ്ങാണ്.
ഇവാനുവേണ്ടി തങ്ങളാല്‍ കഴിയുന്ന സഹായം ചെയ്യണമെന്ന് ആഗ്രഹിച്ച് മുന്നിട്ടിറങ്ങിയ ഇവരെ ജനങ്ങളും അകമഴിഞ്ഞ് സഹായിക്കുമെന്ന് വിശ്വാസത്തിലാണിവര്‍.
