‘കിഡ്‌നി ഞാന്‍ നല്‍കാം, എനിക്കെന്റെ മകനെ വേണം’; ഇരു കിഡ്‌നികളും തകരാറിലായ ചക്കിട്ടപ്പാറ സ്വദേശി ദിഗേഷിന്റെ ചികിത്സയ്ക്ക് വേണ്ടത് 20 ലക്ഷത്തോളം രൂപ, സുമനസുകളുടെ കാരുണ്യം തേടി കുടുംബം; നമുക്കും കൈകോർക്കാം
പേരാമ്പ്ര: രണ്ട് കിഡ്‌നികളും തകരാറിലായി ചികിത്സയില്‍ കഴിയുന്ന ദിഗേഷിനായി സുമനസ്സുകളുടെ കാര്യുണ്യം തേടുകയാണ് കുടുംബം. ഗുരുതരാവസ്ഥയില്‍ കഴിയുന്ന ദീഗേഷിന് ജീവിതത്തിലേക്ക് തിരിച്ചുവരണമെങ്കില്‍ കിഡ്‌നി മാറ്റിവെക്കലല്ലാതെ മറ്റു മാര്‍ഗമില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. കിഡ്‌നി നല്‍കാന്‍ അമ്മ തയ്യാറാണ്, എന്നാല്‍ സാധാരണക്കാരായ ദിഗേഷിന്റെ കുടുംബത്തിന് ഭീമമായ ചികിത്സാ ചെലവ് താങ്ങാവുന്നതിലുമപ്പുറമാണ്.
ടൈല്‍സിന്റെ പണിക്ക് പോയാണ് ദിഗേഷ് കുടുംബം പുലര്‍ത്തിയത്. എന്നാല്‍ ആറ് മാസം മുമ്പ് ആരോഗ്യ പ്രശ്‌നത്തെ തുടര്‍ന്ന് ചികിത്സതേടിയപ്പോഴാണ് കരള്‍ രോഗം സ്ഥിരീകരിക്കുന്നത്. ഭാര്യയും, ഏഴും ഒന്നും വയസ്സുള്ള മക്കളും, വൃദ്ധരായ അച്ഛനും അമ്മയും അടങ്ങുന്നതാണ് ദിഗേഷിന്റെ കുടുംബം. രോഗം സ്ഥിരീകരിച്ചതോടെ ജോലിക്കും പോവാന്‍ സാധിക്കാതായി. മകനെ തിരിച്ച് കിട്ടാന്‍ കിഡ്‌നി പകുത്തു നല്‍കാന്‍ അമ്മ തയ്യാറാണ്. എന്നാല്‍ ചികിത്സയ്ക്കായി 20 ലക്ഷത്തിലേറെ രൂപ ആവശ്യമാണ്.
നാട്ടുകാരുടെ നേതൃത്വത്തില്‍ ദിഗേഷ് ചികിത്സാ സഹായകമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ദിഗേഷിനെ തിരികെ ജീവിതത്തിലേക്ക് കൊണ്ടുവരാനായി നമുക്കം കൈകോര്‍ക്കാം.
ഗൂഗിൾ പേ, ഫോൺപേ തുടങ്ങിയ യു.പി.ഐ ആപ്പുകൾ ഉപയോഗിച്ച് പണം അയക്കാനായുള്ള യു.പി.ഐ ഐ.ഡി: DIGESHMACHALATHCHIKILSASAHAYA@SBI
ബാങ്ക് അക്കൗണ്ട് വിവരങ്ങൾ:
NAME: DIGESH MACHALATH CHIKILSA SA
A/C NO: 41042144879
IFS CODE: SBIN0071159
MICR CODE: 67300 2939