വൈദ്യുതി പ്രവാഹം; പെരുവണ്ണാമൂഴി പൊന്‍മലപാറയില്‍ വളര്‍ത്തുനായ ഷോക്കേറ്റ് ചത്തു


ചക്കിട്ടപാറ: പെരുവണ്ണാമൂഴിയി പൊന്‍മലപാറയില്‍ വൈദ്യുതാഘാതമേറ്റ് വളര്‍ത്തുനായ ചത്തു. കഴിഞ്ഞ ദിവസം പെയ്ത മഴയെത്തുടര്‍ന്നാണ് അപകടം നടന്നത്.

ചക്കിട്ടപാറ സബ് സ്റ്റേഷനില്‍ നിന്നു പെരുവണ്ണാമൂഴിയിലെ ജപ്പാന്‍ കുടിവെള്ള പദ്ധതിക്കായി സ്ഥാപിച്ച 11കെ.വി. ലൈനില്‍ നിന്നാണുവൈദ്യുതി പ്രവാഹം ഉണ്ടായത്. ലോഹ പോസ്റ്റിന്റെ മുകളിലുള്ളപിന്‍ ഇന്‍സുലേറ്ററിനുണ്ടായ തകരാറില്‍ മഴവെള്ളമിറങ്ങിയാണ് കാരണം.

ശക്തമായ മഴയില്‍ റോഡില്‍ വെള്ളക്കെട്ടും രൂപപ്പെട്ടിരുന്നു. അടുത്ത വീട്ടിലെ വളര്‍ത്തുനായ രാവിലെ റോഡിലേക്കിറങ്ങിയപ്പോഴാണ് ഷോക്കേറ്റ് ചത്തത്. മഴയുണ്ടായിരുന്നതിനാല്‍ ആളുകള്‍ പുറത്തിറങ്ങാതിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി.

വിവരമറിഞ്ഞ് ചക്കിട്ടപാറ കെ.എസ്.ഇ.ബി. അധികൃതര്‍ ലൈന്‍ ഓഫാക്കി. പിന്നീട് ലൈന്‍ നന്നാക്കി വൈദ്യുതി വിതരണം പുനഃസ്ഥാപിക്കുകയായിരുന്നു.