വീട്ടു മുറ്റത്ത് കളിച്ചു കൊണ്ടിരിക്കെ പേപ്പട്ടി കടിച്ചു; കള്ളാടില്‍ രണ്ട് വയസുകാരനും ഏഴ് വയസുകാരിക്കും പരിക്ക്


കുറ്റ്യാടി: മുറ്റത്ത് കളിച്ചു കൊണ്ടിരിക്കെ പേപ്പട്ടി കടിച്ച് രണ്ട് വയസുകാരനും ഏഴു വയസുകാരിക്കും പരിക്ക്. മരുതോങ്കര പഞ്ചായത്തിലെ കള്ളാട് എടക്കോട്ടുമ്മല്‍ പള്ളിയറക്കണ്ടി വിഷാറ, സഹോദരന്‍ റസില്‍ ആദം എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം.

സമീപത്തെ കള്ളാട് പള്ളി പരിസരത്ത് നിര്‍മാണ ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന ഇതര സംസ്ഥാന തൊഴിലാളിയ്ക്കും പട്ടിയുടെ അക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. ഇവരെ കുറ്റ്യാടി ഗവ. ആശുപത്രിയിലെ പ്രഥമ ചികിത്സയ്ക്ക് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

, ,