പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ഡോക്ടറെ നിയമിക്കുന്നു; വിശദാംശങ്ങള്‍


പേരാമ്പ്ര: താലൂക്ക് ആശുപത്രിയില്‍ എം.ബി.ബി.എസ് ബിരുദമുള്ള ഡോക്ടറെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. അപേക്ഷകര്‍ പേരാമ്പ്ര ബ്ലോക്ക് പരിധിയിലുള്ളവരായിരിക്കണം. സ്വയം തയ്യാറാക്കിയ അപേക്ഷ ആശുപത്രി ഓഫീസില്‍ സമര്‍പ്പിക്കണമെന്ന് താലൂക്ക് ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ജൂലൈ രണ്ട് ശനിയാഴ്ച വൈകീട്ട് നാല് മണി വരെ അപേക്ഷകള്‍ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0496 2610575 എന്ന നമ്പറില്‍ ആശുപത്രിയുമായി ബന്ധപ്പെടാം.