ഈ ഭക്ഷണങ്ങള്‍ കഴിക്കാറുണ്ടോ? എങ്കില്‍ ഇതാവാം നിങ്ങളുടെ അമിതവണ്ണത്തിന് കാരണം


നമ്മള്‍ കഴിക്കുന്ന ആഹാരങ്ങളാണ് നമ്മുടെ ആരോഗ്യത്തെ നിലനിര്‍ത്തുന്നത്. അതേ പോലെ ചില ആഹാരങ്ങള്‍ ആരോഗ്യത്തെ ഇല്ലാതാക്കുകയും ചെയ്യും. അമിതമായ വണ്ണത്തിനും ശരീരഭാരം കൂടാനുമൊക്കെ ഇടയാക്കുന്ന ഏഴ് ഭക്ഷണസാധനങ്ങള്‍ പരിചയപ്പെടാം.

സോഡ: ക്ഷീണം തോന്നുമ്പോഴെല്ലാം സോഡ കുടിക്കുന്ന പതിവുണ്ടോ? എന്നാല്‍ അത് അത്ര നല്ലതല്ല. സോഡയില്‍ ശരീരഭാരം കൂടാനിടയാക്കുന്ന കൃത്രിമ മധുരവും കലോറിയും അധികമുണ്ട്.

ഐസ്‌ക്രീം: ഐസ്‌ക്രീം കഴിക്കാന്‍ രുചിയേറെയാണെങ്കിലും ആരോഗ്യത്തിന് ഇത് അത്ര നല്ലതല്ല. ഐസ്‌ക്രീമിലും കലോറിയും മധുരവുമെല്ലാം കൂടുതലാണ്. ഇത് പതിവായി കഴിക്കുന്നത് ശരീരഭാരം കൂടാനിടയാക്കും.

കാപ്പി: കാപ്പി ഭാരം കൂട്ടുന്ന പാനീയമാണ്. ഇത് ശരീരത്തില്‍ കൊഴുപ്പ് കൂടാനിടയാക്കും.

കുക്കീസ്: മൈദ, പഞ്ചസാര, വെണ്ണ എന്നിവ ചേരുന്ന കുക്കീസ് ആരോഗ്യത്തിന് നല്ലതല്ല. ഇവയും ശരീരഭാരം കൂട്ടാം.

ഡോനട്ട്‌സ്: ഡോണട്ടില്‍ മധുരം മാത്രമല്ല, കാര്‍ബും കലോറിയും കൂടുതലാണ്. ഇത് ശരീരത്തില്‍ അമിത കൊഴുപ്പ് അടിഞ്ഞുകൂടുന്നതിന് വഴിവെക്കും.

വറുത്ത ആഹാരം: ഫ്രൈഞ്ച് ഫ്രൈസ്, പൊട്ടറ്റോ ചിപ്‌സ് തുടങ്ങിയ എണ്ണയില്‍ വറുക്കുന്ന ആഹാരങ്ങള്‍ ശരീരഭാരം കൂട്ടാം.

ജ്യൂസ്: ജ്യൂസുകളില്‍ മധുരത്തിന്റെ അളവ് കൂടുതലാണ്. ഇത് രക്തത്തില്‍ പഞ്ചസാരയുടെ അളവ് കൂടുന്നതിലേക്ക് നയിക്കും.

Description: Do you eat these foods? Then this may be the reason for your obesity