വാർഡ് വിഭജനത്തിൽ സർക്കാറിന് തിരിച്ചടി; പയ്യോളിയടക്കം ഒമ്പത് തദ്ദേശ സ്ഥാപനങ്ങളിലെ വാർഡ് വിഭജനം നിയവിരുദ്ധമെന്ന് ഹൈക്കോടതി


പയ്യോളി: പയ്യോളി നഗരസഭയിലെയടക്കം ഒമ്പത് തദ്ദേശ സ്ഥാപനങ്ങളിലെ വാർഡ് വിഭജനം റദ്ദാക്കി ഹൈക്കോടതി ഉത്തരവ്. സർക്കാരിന്റെ വാർഡ് വിഭജന ഉത്തരവും ഡീലിമിറ്റേഷൻ കമ്മിഷൻ വിജ്ഞാപനവും ഹൈക്കോടതി റദ്ദാക്കി. കൊടുവള്ളി, ഫറോക്ക്, മുക്കം, പാനൂർ, പയ്യോളി, പട്ടാമ്പി, ശ്രീകണ്ഠാപുരം മുനിസിപ്പാലിറ്റികളിലെ വാർഡ് വിഭജനമാണ് നിയമവിരുദ്ധമാണെന്ന് പറഞ്ഞ് കോടതി റദ്ദാക്കിയത്.

പടന്ന പഞ്ചായത്തിലെയും വാർഡ് വിഭജനം റദ്ദാക്കിയിട്ടുണ്ട്. വാർഡ് വിഭജനവുമായി സർക്കാർ രംഗത്തെത്തിയതോടെ രാഷ്ട്രീയ ലാഭമാണ് ഇതിനുപിന്നിലെ ലക്ഷ്യമെന്ന് പ്രതിപക്ഷം വിമർശനം ഉന്നയിച്ചിരുന്നു. മുസ്‌ലിം ലീഗിന്റെ പരാതിയിലാണ് ഹൈക്കോടതിയിൽ ഹരജിയെത്തിയത്.

Description: Division of wards in nine local bodies including Payoli is illegal by the High Court