11 കായിക ഇനങ്ങളിൽ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ സമ്മര്‍ ക്യാമ്പ്; കൊയിലാണ്ടി സ്‌റ്റേഡിയത്തില്‍ ഫുട്‌ബോള്‍ ക്യാമ്പ്, വിശദമായി അറിയാം


കോഴിക്കോട്: ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ കുറഞ്ഞ നിരക്കില്‍ 11 കായിക ഇനങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്കായി വേനല്‍ക്കാല ക്യാമ്പ് നടത്തുന്നു. 5 മുതല്‍ 17 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് ഏപ്രില്‍, മെയ് മാസങ്ങളിലാണ് സമ്മര്‍ ക്യാമ്പ്. കോച്ചിംഗ് ക്യാമ്പ് ഏപ്രില്‍ മൂന്നിന് ആരംഭിച്ച് മെയ് 23ന് അവസാനിക്കും.

ജില്ലയില്‍ ഏഴു കേന്ദ്രങ്ങളിലായി സംഘടിപ്പിക്കുന്ന ഫുട്ബോള്‍ ക്യാമ്പില്‍ 15 വയസ്സ് വരെയുളള വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. കൊയിലാണ്ടി, കോഴിക്കോട്, എന്നിവിടങ്ങളിലെ സ്പോര്‍ട്സ് കൗണ്‍സില്‍ സ്റ്റേഡിയം, ഇ കെ നായനാര്‍ മിനി സ്റ്റേഡിയം നല്ലൂര്‍-ഫറോക്ക്, മണാശ്ശേരി മിനി സ്റ്റേഡിയം മുക്കം, മാവൂര്‍ ഗ്രാമപഞ്ചായത്ത് മിനിസ്റ്റേഡിയം ചെറൂപ്പ, പേരാമ്പ്ര, ഇഎംഎസ് സ്റ്റേഡിയം കണ്ണാട്ടികുളം ചെറുവണ്ണൂര്‍ എന്നിടങ്ങളിലാണ് ഫുട്ബോള്‍ ക്യാമ്പ്.

ഷട്ടില്‍ ബാഡ്മിന്റണ്‍ (കോഴിക്കോട് ഇന്‍ഡോര്‍ സ്റ്റേഡിയം), ബാസ്‌ക്കറ്റ്ബോള്‍ (കോഴിക്കോട് മാനാഞ്ചിറ), ടേബിള്‍ടെന്നീസ് (കോഴിക്കോട് ഇന്‍ഡോര്‍ സ്റ്റേഡിയം), ബോക്‌സിങ് (കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയം), ജിംനാസ്റ്റിക്സ് (കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയം), ചെസ്സ് (കോഴിക്കോട് ഇന്‍ഡോര്‍ സ്റ്റേഡിയം, കൊയിലാണ്ടി, മണാശ്ശേരി ഗവണ്‍മെന്റ് യുപി സ്‌കൂള്‍ മുക്കം, നരിക്കുനി, യങ്ങ്മെന്‍സ് ലൈബ്രറി ഫറോക്ക്), തയ്‌ക്കോണ്ടോ (കോഴിക്കോട് ഇന്‍ഡോര്‍ സ്റ്റേഡിയം, യങ്ങ്മെന്‍സ് ലൈബ്രറി ഫറോക്ക്), വോളിബോള്‍ (നിടുമണ്ണൂര്‍ വോളിബോള്‍ അക്കാദമി കായക്കൊടി, നടുവണ്ണൂര്‍ വോളിബോള്‍ അക്കാദമി), സ്‌കേറ്റിംഗ് (കോഴിക്കോട് ഇന്‍ഡോര്‍ സ്റ്റേഡിയം), സ്വിമ്മിംഗ് (നടക്കാവ് സ്വിമ്മിംഗ്പൂള്‍) തുടങ്ങിയ ഇനങ്ങളിലാണ് പരിശീലനം.

പരിചയസമ്പന്നരും പ്രശസ്തരുമായ കായികതാരങ്ങളുടെ നേതൃത്വത്തിലാണ് ക്യാമ്പ് രൂപകല്പന ചെയ്തിരിക്കുന്നത്. പരിശീലനത്തില്‍ പങ്കെടുക്കുന്ന മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും സ്പോര്‍ട്സ് കൗണ്‍സില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കും. .

കൂടുതല്‍വിവരങ്ങള്‍ക്ക്: www.sportscouncilkozhikode.com
https://forms.gle/eLTT199ZYStEsZXT7

ഫോണ്‍: 8078182593, 0495-2722593.

Description: District Sports Council's summer camp is coming up in 11 sports