ജില്ലാ ക്വിസ് ചാംപ്യൻഷിപ്പ് ജനുവരി മൂന്നിന്; രജിസ്‌ട്രേഷൻ തുടങ്ങി


കോഴിക്കോട്: ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഇന്റർനാഷനൽ ക്വിസ്സിംഗ് അസോസിയേഷൻ- ഐക്യുഎ ജില്ലാ ക്വിസ് ചാമ്പ്യൻഷിപ്പ് ജനുവരി മൂന്നിന് നടക്കും. രാവിലെ 9.30ന് ഗുജറാത്തി വിദ്യാലയ ഹയർ സെക്കന്ററി സ്‌കൂളിൽ വെച്ചാണ് മത്സരം. ഒരു സ്‌കൂളിന് ഹൈസ്‌കൂൾ, ഹയർ സെക്കണ്ടറി വിഭാഗങ്ങളെ പ്രതിനിധീകരിച്ച് ഒന്നു വീതം ടീമുകൾക്ക് പങ്കെടുക്കാം.

ജില്ലാതല ചാംപ്യൻഷിപ്പിന് ശേഷം എല്ലാ ജില്ലയിൽ നിന്നും ചാംപ്യൻമാരാകുന്ന ടീമുകളെ ഉൾപ്പെടുത്തി സംസ്ഥാന തല മത്സരവും നടക്കും. ഐക്യുഎ- ഏഷ്യയിൽ ക്വിസ് പ്ലെയർ ആയി രജിസ്റ്റർ ചെയ്തിട്ടുള്ള വിദ്യാർത്ഥികൾക്കാണ് മത്സരത്തിൽ പങ്കെടുക്കാൻ അവസരം. ചാംപ്യൻഷിപ്പിനു മുന്നോടിയായി രജിസ്‌ട്രേഷൻ ക്യാമ്പയിന് ജില്ലയിൽ തുടക്കമായി. www.iqa.asia എന്ന വെബ്‌സൈറ്റിലൂടെ ഐക്യുഎ ക്വിസ് പ്ലെയറായി രജിസ്റ്റർ ചെയ്യാം.

ഒന്ന് മുതൽ പന്ത്രണ്ടാം ക്ലാസ്സ് വരെയുള്ള വിദ്യാർത്ഥികൾക്ക് ക്വിസ് പ്ലെയർ ആയി രജിസ്റ്റർ ചെയ്യാൻ അവസരമുണ്ട്. രജിസ്റ്റർ ചെയ്യുന്ന വിദ്യാർത്ഥികൾക്ക് ഒരു രജിസ്ട്രേഷൻ കാർഡും പന്ത്രണ്ടു മാസം ഐക്യൂഎ ക്യുറേറ്റ് ചെയ്ത കണ്ടന്റും ഓൺലൈൻ ആയി ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് iqakeralasqc@gmail.com, 79076 35399. ക്വിസ് ചാംപ്യൻഷിപ്പിന്റെ വിജയത്തിനായി സബ് കലക്ടർ ഇൻചാർജ് ആയുഷ് ഗോയൽ അധ്യക്ഷനായി സംഘാടക സമിതി രൂപീകരിച്ചു.