ചെറുവണ്ണൂരില്‍ അധ്യാപകര്‍ മാറ്റുരയ്ക്കുന്നു; ജില്ലാതല ടീച്ചേര്‍സ് ക്രിക്കറ്റ് പ്രീമിയര്‍ ലീഗിന് മെയ്യ് 3ന് തുടക്കം, ലോഗോ പ്രകാശനം ചെയ്തു


പേരാമ്പ്ര: മെയ്യ് 3,4 തിയ്യതുകളിലായി ചെറുവണ്ണൂരില്‍ നടക്കുന്ന ജില്ലാതല ടീച്ചേര്‍സ് ക്രിക്കറ്റ് മത്സരത്തിന്റെ ഭാഗമായി ലോഗോ പ്രകാശനം ചെയ്തു. ലോഗോ പ്രകാശനം റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ രാജന്‍ നിര്‍വഹിച്ചു. ചടങ്ങില്‍ ജില്ലാ പ്രസിഡന്റ് ഏണസ്റ്റോ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.

ജില്ലാതലത്തില്‍ ഗവണ്മെന്റ് എയ്ഡഡ് മേഖലയിലെ അധ്യാപക കൂട്ടായ്മയുടെ നേതൃത്വത്തിലാണ് ടീച്ചേര്‍സ് ക്രിക്കറ്റ് പ്രീമിയര്‍ ലീഗ് സംഘടിപ്പിക്കുന്നതെന്നും അതിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്നും സംഘടകര്‍ അറിയിച്ചു. ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് മിനി സ്റ്റേഡിയത്തില്‍ വച്ചാണ് പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ നടക്കുന്നത്.

ചടങ്ങില്‍ ടീച്ചേര്‍സ് ക്രിക്കറ്റ് ക്ലബ് കോഴിക്കോട് ജില്ലാ സെക്രട്ടറി അര്‍ജുന്‍ സാരംഗി സ്വാഗതവും ജില്ലാ ജോയിന്റ് സെക്രട്ടറി ശ്രിജിലേഷ് മാസ്റ്റര്‍ നന്ദിയും രേഖപ്പെടുത്തി