ജില്ലാതല പ്രവാസി പരാതി പരിഹാര സമിതി യോഗം മാര്‍ച്ച് മൂന്നിന്; വിശദമായി അറിയാം


കോഴിക്കോട്: ഫെബ്രുവരി 25 ന് നിശ്ചയിച്ചിരുന്ന ജില്ലാതല പ്രവാസി പരാതി പരിഹാര സമിതി യോഗം മാര്‍ച്ച് മൂന്നിലേക്ക് മാറ്റിയതായി കണ്‍വീനര്‍ അറിയിച്ചു. സമിതിയില്‍ പരിഗണിക്കേണ്ട പരാതികള്‍ മാര്‍ച്ച് ഒന്നിന് വൈകീട്ട് അഞ്ചിനകം കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ ജോയിന്റ് ഡയറക്ടര്‍ കാര്യാലയത്തില്‍ നേരിട്ടോ തപാലായോ ഓണ്‍ലൈന്‍ ആയോ നല്‍കാം.

പരാതികളില്‍ ജില്ലാതല പ്രവാസി പരാതി പരിഹാര സമിതിയിലേക്കുള്ള പരാതി എന്ന് സൂചിപ്പിക്കണം. വിലാസം: കണ്‍വീനര്‍, ജില്ലാതല പ്രവാസി പരാതി പരിഹാര സമിതി ആന്റ് ഡെപ്യൂട്ടി ഡയറക്ടര്‍, ജോയിന്റ് ഡയറക്ടര്‍, തദ്ദേശ സ്വയംഭരണ വകുപ്പ്, സിവില്‍സ്റ്റേഷന്‍ പി ഒ, കോഴിക്കോട് -673020. ഇ മെയില്‍: jdlsgdkzd@gmail.com ഫോണ്‍ – 0495 2371799, 2371916.

Description: District Level Expatriate Grievance Redressal Committee meeting on March 3; Know in detail