അയ്യായിരത്തോളം മത്സരാർത്ഥികൾ, മൂന്ന് ദിനങ്ങൾ; ജില്ലാ കേരളോത്സവം ഡിസംബർ 27 മുതൽ പേരാമ്പ്രയിൽ


പേരാമ്പ്ര: ജില്ലാ പഞ്ചായത്തും സംസ്ഥാന യുവജനക്ഷേമ ബോർഡും ചേർന്ന് നടത്തുന്ന ജില്ലാ കേരളോത്സവം 27,28,29 തീയതികളിൽ പേരാമ്പ്രയിൽ നടക്കും. 12 ബ്ലോക്ക് പഞ്ചായത്ത്, ഏഴ് മുനിസിപാലിറ്റി, കോഴിക്കോട് കോർപറേഷൻ എന്നിവിടങ്ങളിൽ നിന്നായി അയ്യായിരത്തോളം പേർ പങ്കെടുക്കും.

27നാണ് സ്റ്റേജിതര മത്സരങ്ങൾ, 28നും 29നും അഞ്ച് വേദികളിലായി കലാമത്സരങ്ങൾ നടക്കും. 27ന് സാംസ്‌കാരിക ഘോഷയാത്ര നടക്കും. കഴിഞ്ഞ ദിവസം പേരാമ്പ്ര പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗത്തിൽ പരിപാടിയുടെ വിജയത്തിനായി 101 അംഗ സ്വാഗതസംഘം രൂപികരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി ഉദ്ഘാടനം ചെയ്തു.

പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എൻ,പി ബാബു അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ടുമാരായ സി.കെ ശശി, എൻ.ടി ഷിജിത്ത്, ഉണ്ണി വേങ്ങേരി, ജില്ലാ യൂത്ത് കോ ഓഡിനേറ്റർ ടി.കെ സുമേഷ്, പഞ്ചായത്ത് സ്ഥിരം സമിതി ചെയർപേഴ്‌സൺ നിഷ പുത്തൻപുരയിൽ, ജില്ലാ പഞ്ചായത്തംഗം സി.എം ബാബു, കെ.അബ്ദുൾ മുനീർ, യൂസഫ് കോറോത്ത്, പി.മോനിഷ, രാജൻ മരുതേരി, ആർ.കെ മുനീർ, മനോജ് ആവള എന്നിവർ സംസാരിച്ചു.

പേരാമ്പ്ര പഞ്ചായത്ത് പ്രസിഡണ്ട് വി.കെ പ്രമോദ് സ്വാഗതവും വൈസ് പ്രസിഡണ്ട് കെ.എം റീന നന്ദിയും പറഞ്ഞു. ഭാരവാഹികൾ പേരാമ്പ്ര പഞ്ചായത്ത് പ്രസിഡണ്ട് വി.കെ പ്രമോദ് (ചെയർമാർ), ജില്ലാ പഞ്ചായത്ത് സെക്രട്ടറി (ജനറൽ കൺവീനർ)