ജില്ലാ കേരളോത്സവം; കഥാരചനയിൽ ഒന്നാംസ്ഥാനം കരസ്ഥമാക്കി ചോറോട് സ്വദേശിനി
വടകര: 2024-25 ജില്ലാ കേരളോത്സവത്തിൽ മലയാളം കഥാ രചനാ മത്സരത്തിൽ ഒന്നാം സ്ഥാനം ചോറോട് സ്വദേശിനിക്ക്. നെല്ല്യാങ്കര വള്ളോളി താഴെക്കുനിയിൽ ആർ അമ്പിളിയാണ് ഒന്നാംസ്ഥാനവും എ എ ഗ്രേഡും നേടി സംസ്ഥാനതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് . വടകര ബ്ലോക്ക് പഞ്ചായത്തിനെ പ്രതിനീധികരിച്ചാണ് അമ്പിളി ജില്ലാതല മത്സരത്തിൽ പങ്കെടുത്തത്.
ഇന്നലെ പേരാമ്പ്ര ഡിഗ്നിറ്റി കോളേജിലായിരുന്നു മത്സരം നടന്നത്. കാക്ക എന്നാണ് താൻ കഥയ്ക്ക് പേരു നൽകിയത്. മധുരമുള്ള ഓർമ്മകൾ എന്നതായിരുന്നു മത്സരത്തിന് വിഷയമായി ലഭിച്ചതെന്നും അമ്പിളി വടകര ഡോട് ന്യൂസിനോട് പറഞ്ഞു.
വള്ളോളി താഴെക്കുനിയിൽ രാഘവൻ കനകമണി ദമ്പതികളുടെ മകളാണ് അമ്പിളി. ചോറോട് പഞ്ചായത്തിൽ താത്ക്കാലിക പ്രൊജക്ട് അസിസ്റ്റന്റായി ജോലി ചെയ്തുവരികയാണ്.