ജില്ലാ കബഡി പുരുഷ വിഭാഗം മത്സരം 20ന്; രജിസ്‌ട്രേഷന്‍ ആരംഭിച്ചു


കോഴിക്കോട്: ജില്ലാ സ്പോര്‍ട്‌സ് കൗണ്‍സിലിന്റെ നേതൃത്വത്തിലുള്ള ജില്ലാ കബഡി ടെക്നിക്കല്‍ കമ്മറ്റി നടത്തുന്ന ജില്ലാ പുരുഷ വിഭാഗം കബഡി മത്സരം ജനുവരി 20ന് കോഴിക്കോട് വി.കെ.കൃഷ്ണമേനോന്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടത്തും. 85 കിലോഗ്രാമില്‍ താഴെ ശരീരഭാരമുള്ള പുരുഷന്മാര്‍ അടങ്ങിയ ടീമുകള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം.

പങ്കെടുക്കുവാനാഗ്രഹിക്കുന്ന ടീമുകള്‍ ജനുവരി 15-ന് വൈകീട്ട് അഞ്ചിനകം 9847094495, 9946834105 എന്നീ നമ്പറുകളില്‍ ഏതെങ്കിലും ഒന്നില്‍ പേര്‍ രജിസ്റ്റര്‍ ചെയ്യണം. രജിസ്ട്രേഷന്‍ നടത്തിയ ടീമുകള്‍ ജനുവരി 20 കാലത്ത് എട്ട് മണിക്ക് മുമ്പായി ആധാര്‍ കാര്‍ഡിന്റെ അസ്സലും കോപ്പിയും രണ്ട് പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, രജിസ്ട്രേഷന്‍ ഫീസ്, ഫോട്ടോ പതിച്ച് പൂരിപ്പിച്ച എന്‍ട്രി ഫോം എന്നിവ സഹിതം കളിസ്ഥലത്ത് എത്തിച്ചേരണം. ഫോണ്‍ – 9895981701.

Description: District Kabaddi Men's Category Match on 20; Registration has started