ജില്ലാ സ്‌കൂള്‍ കലോത്സവം; നാടോടി നൃത്തത്തില്‍ ചടുല താളവുമായി കല്ലോട് സ്വദേശി നിരഞ്ജന എസ്. നമ്പ്യാര്‍, എ ഗ്രേഡോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കി


പേരാമ്പ്ര: വടകരയില്‍ നടക്കുന്ന റവന്യൂ ജില്ലാ കലോത്സവത്തില്‍ നാടോടി നൃത്തത്തില്‍ എ ഗ്രേയ്‌ഡോടെ ഒന്നാം സ്ഥാനം നേടി നിരഞ്ജന എസ്.നമ്പ്യാര്‍. പേരാമ്പ്ര സെന്റ്. ഫ്രാന്‍സിസ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. ഇന്നലെ നടന്ന യു.പി വിഭാഗം നാടോടി നൃത്ത മത്സരത്തിലാണ് നിരഞ്ജന ഓന്നാം സ്ഥാനം സ്വന്തമാക്കിയത്.

ഇതിനു പുറമെ കുച്ചുപ്പുടിയില്‍ എ ഗ്രേഡോടെ മൂന്നാം സ്ഥാനവും ഗ്രൂപ്പ് ഡാന്‍സില്‍ എ ഗ്രേഡോടെ മൂന്നാം സ്ഥാനവും കരസ്ഥമാക്കിയിട്ടുണ്ട്. സബ് ജില്ലാ കലോത്സവത്തിലും നാടോടി നൃത്തത്തില്‍ എ ഗ്രേഡോടെ ഒന്നാം സ്ഥനം നേടിയിരുന്നു. കൂടാാതെ നിരഞ്ജന കരാട്ടെ സെക്കന്റ് ബ്ലാക്ക് ബെല്‍റ്റുമാണ്.

കല്ലോട് ചേനായി റോഡില്‍ ഇന്ദ്രപ്രസ്ഥത്തില്‍ സുമേജ് -ആതിര ദമ്പതികളുടെ മകളാണ്. ഗുരു സജീവ് നാട്യാഞ്ജലി.