പുതുവസ്ത്രം അണിഞ്ഞവർ പെരുന്നാൾ ആഘോഷിക്കും; അശരണർക്ക് പെരുന്നാൾകിറ്റ് നൽകി പേരാമ്പ്രയിലെ കെ.എം.സി.സി കൂട്ടായ്മ
പേരാമ്പ്ര: വിവിധ വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന പ്രവാസികളായവരുടെ സംഘടന കെ.എം.സി.സി കൂട്ടായ്മ പേരാമ്പ്രയുടെ ആഭിമുഖ്യത്തിൽ മരണപ്പെട്ട പ്രവാസികളുടെ മക്കൾക്ക് ചെറിയ പെരുന്നാൾ ആഘോഷിക്കാൻ പുതുവസ്ത്രവും, പെരുന്നാൾ കിറ്റും അടങ്ങുന്ന പെരുന്നാൾ സമ്മാനം വീട്ടിലെത്തിച്ച് മാതൃകയായി. അതോടൊപ്പം അവശതഅനുഭവിക്കുന്ന പ്രവാസികൾക്കും പെരുന്നാൾ ക്വിറ്റ് വീട്ടിലെത്തിച്ചുനൽകി. പെരുന്നാൾ സമ്മാന വിതരണ ചടങ്ങിന്റ ഉദ്ഘാടനം മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി സി.പി.എ. അസീസ് ഉദ്ഘാടനം ചെയ്തു.
വി.കെ റസാഖ് ചെയർമാനും, എം. സി ബഷീർ കൺവീനറും, കോരമ്പത്ത് ബഷീർ ട്രഷററും ആയ കെ.എം.സി.സി കൂട്ടായ്മ
ആംബുലൻസ് സർവ്വീസ്, ചികിത്സ സഹായങ്ങൾ, വീട് നിർമ്മാണം, വിദ്യാഭ്യാസ സഹായങ്ങൾ ഉൾപ്പടെ ചെയ്ത് കൊടുത്ത് വരുന്നു. ചടങ്ങിൽ ടി സി മുഹമ്മദ് അധ്യക്ഷത വഹിച്ചു.
പുതുക്കുടി അബ്ദുറഹിമാൻ, ടി.പി മുഹമ്മദ്, ഇ.ഷാഹി, ചേറമ്പറ്റ മമ്മു, സി.സൂപ്പി, പുറമണ്ണിൽ മൊയ്‌ദു, വല്ലാറ്റ യൂസഫ്, റസാഖ് ഗുരുക്കൾ, ടി.കെ നഹാസ്, കെ.പി റസാഖ്, സി.പി ഹമീദ്, പി.വി നജീർ, ആർ.കെ മുഹമ്മദ്, എം.ടി റഫീഖ്, പുതിയോട്ടിൽ മുഹമ്മദലി, റാഫി കക്കാട്, പ്രവാസി മുഹമ്മദ്, സി.കെ ഹാഫിസ്, സഈദ് അയനിക്കൽ തുടങ്ങിയവർ സംസാരിച്ചു. കക്കിനികണ്ടി മൊയ്‌ദീൻ സ്വാഗതവും മുഹമ്മദ് എടവരാട് നന്ദിയും പറഞ്ഞു.