പെട്രോൾ അടിക്കുന്നതുമായി ബന്ധപ്പെട്ട തർക്കം; കോഴിക്കോട് പമ്പ് ജീവനക്കാരന് മർദനം
കോഴിക്കോട്: കണ്ണഞ്ചേരിയിൽ പെട്രോൾ പമ്പ് ജീവനക്കാരന് മർദനം. കണ്ണഞ്ചേരി സ്വദേശി കാർത്തികേയന് ആണ് പരിക്കേറ്റത്. പെട്രോൾ അടിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് അടിപിടിയിൽ കലാശിച്ചത്.
ഞായറാഴ്ച രാത്രി പതിനൊന്നരയോടെയാണ് സംഭവം. കാർത്തികേയൻ നൽകിയ പരാതിയിൽ പന്നിയങ്കര പോലീസ് കേസെടുത്തു. സംഭവത്തിൽ അരക്കിണർ സ്വദേശികളായ മുഹമ്മദ് റസീൽ, മുഹമ്മദ് നിഹാൽ എന്നിവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
Description: dispute over petrol; Kozhikode pump worker beaten up