ഓൺലൈൻ ഫാർമസി നിർത്തലാക്കുക, വിലവർധനവ് തടയുക; രാജ്ഭവൻ മാർച്ചുമായി ഫാർമസിസ്റ്റുകൾ
വടകര: കേന്ദ്രഗവൺമെന്റിന്റെ ജനദ്രോഹ ഫാർമസിസ്റ്റ് വിരുദ്ധ നയത്തിനെതിരായി കെപിപിഎയുടെ നേതൃത്വത്തിൽ ബുധനാഴ്ച ഫാർമസിസ്റ്റുകൾ രാജഭവനിലേക്ക് മാർച്ച് നടത്തും. മരുന്ന് വില വർദ്ധനവ് തടയുക, മരുന്നുകളുടെ ജിഎസ്ടി ഒഴിവാക്കുക, ഓൺലൈൻ ഫാർമസി നിർത്തലാക്കുക, അസിസ്റ്റന്റ് ഫാർമസിസ്റ്റ് കോഴ്‌സ് നിർത്തലാക്കുക, കട വാടക 18% ജിഎസ്ടിയിൽ നിന്ന് ഫാർമസികളെ ഒഴിവാക്കുക, കേന്ദ്രസർക്കാർ സ്ഥാപനങ്ങളിലേക്കുള്ള നിയമനങ്ങളിൽ ഡിഫാം ഉദ്യോഗാർഥികളെ ഒഴിവാക്കുന്ന നിലപാട് പുനഃ പരിശോധിക്കുക, ഔഷധ നിർമാണം പ്രത്യേക മന്ത്രാലയത്തിന് കീഴിലാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.
എൽഡിഎഫ് കൺവീനർ ടി.പി.രാമകൃഷ്ണൻ സമരം ഉദ്ഘാടനം ചെയ്യും. ജില്ലാ കമ്മിറ്റി യോഗത്തിൽ മഹമൂദ് മൂടാടിഅധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി നവീൻ ലാൽ പാടി കുന്ന്, സിക്രട്ടറിയേറ്റ് അംഗം ടി.സതീശൻ, സലീഷ് കുമാർ എസ്.ഡി, ഷഫീഖ് ടി.വി, കരുണൻ വി.കെ., ജസ് ല,എം.കെ, സജിത അത്തോളി, സുരേഷ് പി.എം, ഷാഹി പി.പി., എന്നിവർ സംസാരിച്ചു.
