മഴക്കാലത്തെ നേരിടാന്‍ തയ്യാറെടുക്കാം; മേപ്പയൂരില്‍ ദുരന്തനിവാരണ മുന്നൊരുക്കങ്ങള്‍ ആരംഭിച്ചു


മേപ്പയൂര്‍: മഴ ശക്തമായതോടെ മേപ്പയൂര്‍ പഞ്ചായത്തില്‍ ദുരന്ത നിവാരണ മുന്നൊരുക്കങ്ങള്‍ക്ക് തുടക്കമായി. ജനപ്രതിനിധികള്‍, റവന്യു ഉദ്യോഗസ്ഥര്‍, പോലീസ്, ആരോഗ്യ വകുപ്പ്, പഞ്ചായത്ത്, എഞ്ചിനിയറിങ്ങ് വിഭാഗം ആശാവര്‍ക്കര്‍മാര്‍, പഞ്ചായത്ത് ദുരന്തനിവാരണ സമതി, എന്നിവരുടെ സംയുക്ത യോഗം ചേര്‍ന്നു.

കണ്‍ ട്രോള്‍ റൂം സജ്ഞമാക്കല്‍, പൊതു സ്ഥങ്ങളിലെ ബോര്‍ഡുകള്‍ തോരണങ്ങള്‍ എന്നിവ നീക്കം ചെയ്യല്‍, ദുരിതാശ്വാസ കേന്ദ്രങ്ങള്‍ നിശ്ചയിക്കല്‍, തോടുകളിലേക്കും ഓവുചാലുകളിലേക്കും മാലിന്യം തുറന്നു വിടുന്നവര്‍ക്കെതിരെയുളള നടപടി, അതിഥി തൊഴിലാളികളുടെ സുരക്ഷിതത്വം, ടൗണിലെ ട്രാഫിക്ക് പരിഷ്‌കരണം തുടങ്ങിയ കാര്യങ്ങളില്‍ സ്വീകരിക്കേണ്ടുന്ന അടിയന്തിര നടപടി എന്നിവ യോഗം ചര്‍ച്ച ചെയ്തു.

മാലിന്യ മുക്ത പഞ്ചായത്തായി മേപ്പയൂരിനെ നിലനിര്‍ത്തുന്നതിനുളള നടപടികളും യോഗം വിലയിരുത്തി.

പ്രസിഡണ്ട് കെ.ടി. രാജന്‍ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് എന്‍.പി. ശോഭ , മേപ്പയൂര്‍ പോലിസ് പി.ആര്‍.ഒ. റസാക്ക് എന്‍എം, സ്റ്റാന്‍ഡിങ്ങ് കമ്മററി ചെയര്‍മാന്‍ ഭാസ്‌കരന്‍ കൊഴുക്കലൂര്‍, സെക്രട്ടറി എസ്. മനു, അസി.സെക്രട്ടറി എം.ഗംഗാധരന്‍, വില്ലേജ് ഓഫിസ് പ്രതിനിധികളായ വി.കെ. രതീഷ് [കൊഴുക്കല്ലൂര്‍. ] ഇ.എം. രതീഷ് [ മേപ്പയ്യൂര് ] മേപ്പയ്യൂര്‍ എച്ച് ഐ.സതീഷ് സി.പി, ഓവര്‍സിയര്‍ റിനു റോഷന്‍, ആശാ വര്‍ക്കര്‍ ഗ്രൂപ്പ് ലീഡര്‍ യു ഷീല, മെമ്പര്‍മാരായ പി. പ്രശാന്ത്, റാബിയ എടത്തിക്കണ്ടി, കെ.കെ.ലീല, ദീപ കേളോത്ത്, ശ്രീജ വി.പി. എന്നിവര്‍ പ്രസംഗിച്ചു.