ബിഗ് ബോസില്‍ കൊയിലാണ്ടിയുടെ അഭിമാനമായി ദില്‍ഷ; കപ്പടിച്ചേക്കും, കാത്തിരിപ്പില്‍ നാടും നാട്ടാരും
ബിഗ് ബോസ് ക്ലൈമാക്സിനോട് അടുക്കുമ്പോള്‍ ഫൈനല്‍ സിക്സില്
ഇത്തവണ ഒരു കൊയിലാണ്ടിക്കാരി ഇടംനേടിയതിന്റെ ആവേശത്തിലാണ് നാടും നാട്ടുകാരും. വിവാദങ്ങളും തര്‍ക്കങ്ങളും പൊട്ടിത്തെറികളും ഭാഗമായ ഒരു ഷോ. അതിനിടയില്പ്പെടുമ്പോള് പലപ്പോഴും മാന്യതകളുടെ അതിര്‍വരമ്പ് കടക്കാം, പൊട്ടിത്തെറിച്ചുള്ള പെരുമാറ്റങ്ങളുണ്ടാവാം, എന്നാല്‍ ഇതൊന്നും ഇല്ലാതെ തന്നെ മികച്ച മത്സരം കാഴ്ചവെക്കാമെന്ന് പ്രേക്ഷകര്‍ക്ക് കാട്ടിത്തന്നിരിക്കുകയാണ് ദില്‍ഷ പ്രസന്നന് എന്ന കൊയിലാണ്ടിക്കാരി.
മാന്യമായ പെരുമാറ്റം കൊണ്ടും ആരെയും വേദനിപ്പിക്കാത്ത ഇടപെടലുകള്‍ കൊണ്ടും കുടെനിന്ന് വേദനിപ്പിച്ചവരേ പോലും തള്ളി പറയാതെ, അവരുടെ വേദനയിലും അവരെ സമാധാനിപ്പിച്ച് ഒപ്പം നിന്ന് പ്രേക്ഷക മനസില്‍ ഇടംനേടിയ ദില്‍ഷ. ഏറെ ശാന്തമായാണ് ദില്‍ഷ കളിച്ചു തുടങ്ങിയത്. ബിഗ് ബോസിന്റെ തുടക്കം മുതല്‍ തന്റെ പ്രസന്‍സ് ദില്‍ഷ കാണിക്കുന്നുണ്ടായിരുന്നു, വലിയ ബഹളങ്ങളൊന്നുമില്ലാതെ. ബിഗ് ബോസില്‍ വലിയ തര്‍ക്കങ്ങള്‍ക്കു വഴിവെച്ച പല കണ്ടന്റുകളിലും ദില്‍ഷ ഭാഗമായിരുന്നു.
ബിഗ് ബോസിലെ മികച്ച മത്സരാര്‍ത്ഥികളായിരുന്ന റോബിന്റെയും ബ്ലസ്ലിയുടെയും നിഴല്‍ എന്ന ചീത്തപ്പേര് ഇടയ്ക്ക് കേട്ടെങ്കിലും പ്രതികരിക്കേണ്ടിടത്ത് പ്രതികരിക്കാന്‍ തനിക്ക് ആരുടെയും സഹായം വേണ്ടെന്ന് തെളിയിക്കുന്ന ദില്‍ഷയെയാണ് പിന്നീട് കണ്ടത്. തുടക്കം മുതല്‍ ഒരു കാര്യത്തിനും ആരെയും ഡിപ്പന്റ് ചെയ്തിട്ടില്ല ദില്‍ഷ. പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍ മുഖം നോക്കാതെ പ്രതികരിച്ചിട്ടുണ്ട്.
ബിഗ് ബോസിലെ ടാസ്കുകളിലെല്ലാം മാക്സിമം എഫേര്‍ട്ട് എടുത്തിട്ടുണ്ട് ദില്‍ഷ. ടിക്കറ്റ് ടു ഫിനാലെ വിന്നര്‍ കൂടിയായി. മത്സരാര്‍ത്ഥിയായ റോബിനുമായുള്ള ദില്‍ഷയുടെ സൗഹൃദവും മറ്റൊരു മത്സരാര്‍ത്ഥിയായ ബ്ലസ് ലിയ്ക്ക് ദില്‍ഷയോടുള്ള പ്രണയവും ബിഗ് ബോസ് വീട്ടിന് പുറത്തും അകത്തും വലിയ ചര്‍ച്ചയായിരുന്നു. ഇതുമായി ബന്ധപ്പെട്ട വീട്ടിനുള്ളില്‍ നിന്നും തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെ ബോള്‍ഡായി തന്നെ നേരിട്ട് ദില്‍ഷ കയ്യടി നേടിയിരുന്നു.
നര്‍ത്തകിയെന്ന നിലയില്‍ ശ്രദ്ധനേടിയാണ് ദില്‍ഷ ബിഗ് ബോസ് ഷോയിലേക്ക് വരുന്നത്. മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്ത ഡി.ഫോര്‍ ഡാന്‍സ് എന്ന റിയാലിറ്റി ഷോയിലൂടെയാണ് ദില്‍ഷ മിനി സ്്ക്രീന്‍ പ്രേക്ഷകരുടെ പ്രിയം നേടുന്നത്. ഏഷ്യാനെറ്റിലെ കാണാകണ്‍മണിയെന്ന സീരിയലിലും വേഷമിട്ടിരുന്നു. അഭിനയ മികവിന് ഏഷ്യാനെറ്റ് ടെലിവിഷന്‍ അവാര്‍ഡും സ്വന്തമാക്കിയിട്ടുണ്ട്. ഡെയര്‍ ദ ഫിയര്‍ എന്ന ഗെയിം ഷോ വഴിയും ദില്‍ഷ ശ്രദ്ധിക്കപ്പെട്ടു. നൃത്തത്തോടും ടെലിവിഷന്‍ മേഖലയോടുമാണ് നിമിഷയ്ക്ക് താല്പര്യം. ബിഗ് ബോസ് ഷോയിലൂടെ കിട്ടിയ പ്രശസ്തി ഭാവിയില്‍ ദില്‍ഷയ്ക്ക് സ്വപ്നങ്ങളിലേക്ക് നടന്നടുക്കുന്നതില്‍ മുതല്‍ക്കൂട്ടാവുമെന്ന കാര്യത്തില്‍ സംശയമില്ല.
കൊയിലാണ്ടി സ്വദേശികളായ പ്രസന്നന് ബീന ദമ്പതികളുടെ മകളാണ് ദില്‍ഷ. ബി.ബി.എ പൂര്‍ത്തിയാക്കിയ ദില്‍ഷ ബാംഗ്ലൂരില്‍ അഡ്മിന് കോഡിനേറ്ററായി ജോലി ചെയ്തു വരികയായിരുന്നു. രണ്ട് സഹോദരിമാരുണ്ട്. കൊയിലാണ്ടി ജി.എം.വി.എച്ച്.എസ്.എസിലെയും ആര്‍ട്സ് കോളേജിലെയും പൂര്‍വ്വ വിദ്യാര്‍ഥിയാണ്.