കൈക്കൂലി വാങ്ങുന്നതിനിടെ ഉള്ള്യേരിയില്‍ ഡിജിറ്റല്‍ സര്‍വ്വേയര്‍ വിജിലന്‍സ് പിടിയില്‍
ഉള്ള്യേരി: കൈക്കൂലി വാങ്ങുന്നതിനിടെ ഉള്ള്യേരിയില്‍ ഡിജിറ്റല്‍ സര്‍വ്വേയര്‍ പിടിയില്‍. മുണ്ടോത്തുള്ള ഓഫീസിലെ ഡിജിറ്റല്‍ സര്‍വ്വേയര്‍ എന്‍.കെ.സി മുഹമ്മദാണ് പിടിയിലായത്. ഇന്ന് വൈകുന്നേരമായിരുന്നു സംഭവം.
ഉള്ള്യേരി ഫെയ്മസ് ബേക്കറിക്കകത്തുവെച്ച് ഭൂവുടമയില്‍ നിന്നും പതിനായിരം രൂപ കൈക്കൂലി കൈപ്പറ്റുന്നതിനിടെയാണ് ഇയാളെ വിജിലന്‍സ് പിടികൂടിയത്.