ഭൂമിയുടെ ഡിജിറ്റൽ സർവേ: കുറ്റ്യാടി നിയോജക മണ്ഡലത്തിലെ എല്ലാ വില്ലേജുകളും ഉൾപ്പെടുത്തി പൂർത്തിയാക്കുമെന്ന്‌ റവന്യൂ വകുപ്പ് മന്ത്രി


കുറ്റ്യാടി: കുറ്റ്യാടി നിയോജക മണ്ഡലത്തിലെ എല്ലാ വില്ലേജുകളും ഉൾപ്പെടുത്തി ഭൂമിയുടെ ഡിജിറ്റൽ സർവേ പൂർത്തിയാക്കുമെന്ന്‌ റവന്യൂ വകുപ്പ് മന്ത്രി കെ.രാജൻ. കുറ്റ്യാടി നിയോജകമണ്ഡലത്തിലെ ഡിജിറ്റൽ സർവ്വേ പ്രവർത്തനങ്ങളുടെ പുരോഗതി സംബന്ധിച്ച് കെ.പി കുഞ്ഞമ്മത്കുട്ടി മാസ്റ്റർ എംഎൽഎ നിയമസഭയിൽ ഉന്നയിച്ച ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

വിപ്ലവകരമായ മാറ്റമാണ് ഡിജിറ്റൽ സർവേയിലൂടെ സംസ്ഥാന സർക്കാർ നടപ്പിലാക്കുന്നത്. സംസ്ഥാനത്തെ 1550 വില്ലേജുകളിലെ ഡിജിറ്റൽ സർവേ നാലുവർഷംകൊണ്ട് പൂർത്തിയാക്കുന്നതിനുള്ള ബൃഹത് പദ്ധതിയുമായി ബന്ധപ്പെട്ട്, കുറ്റ്യാടി മണ്ഡലത്തിലെ പാലയാട് വില്ലേജിനെ രണ്ടാംഘട്ടത്തിലും, തിരുവള്ളൂർ, കുന്നുമ്മൽ എന്നീ വില്ലേജുകളെ മൂന്നാംഘട്ടത്തിലും ഉൾപ്പെടുത്തിയിട്ടുണ്ടെന്നും, പാലയാട് വില്ലേജിന്റെ 37.08% ഫീൽഡ് ജോലികൾ പൂർത്തിയായതായും, തിരുവള്ളൂർ, കുന്നുമ്മൽ വില്ലേജുകളുടെ പ്രാരംഭ ജോലികൾ നടന്നു വരുന്നതായും കുറ്റ്യാടി നിയോജകമണ്ഡലത്തിൽ ഉൾപ്പെട്ട മറ്റു വില്ലേജുകൾ തുടർ ഘട്ടങ്ങളിൽ ഉൾപ്പെടുത്തി സർവ്വേ നടപടികൾ പൂർത്തിയാക്കുമെന്നും മന്ത്രി നിയമസഭയിൽ അറിയിച്ചു.

ഡിജിറ്റൽ സർവേ പൂർത്തിയായി സർവ്വേ ബൗണ്ടറി ആക്ട് സെക്ഷൻ 13 വിജ്ഞാപനം പുറപ്പെടുവിച്ച വില്ലേജുകളിൽ ആണ് രജിസ്ട്രേഷൻ,റവന്യൂ ,സർവേ വകുപ്പുകളുടെ പോർട്ടലിനെ കൂട്ടിയോജിപ്പിച്ചു കൊണ്ടുള്ള ഇന്റഗ്രേറ്റഡ് പോർട്ടൽ സിസ്റ്റം (ILIMS-Integrated Land Information management system)നടപ്പിലാക്കുന്നത്. റവന്യൂ, സർവേ, രജിസ്ട്രേഷൻ വകുപ്പുകളിൽ ഉപയോഗിക്കുന്ന വ്യത്യസ്ത പോർട്ടലുകൾ സംയോജിപ്പിച്ച് ഒരു സംയോജിത പോർട്ടലായ ILIMS ലൂടെ താഴെപ്പറയുന്ന സൗകര്യങ്ങൾ ജനങ്ങൾക്ക് ലഭിക്കുന്നതാണ്. ഭൂമിയുടെ കൈമാറ്റത്തിനായി ഭൂമി രജിസ്റ്റർ ചെയ്യുന്നതിനുള്ള ടെമ്പ്ലേറ്റ സംവിധാനം, പ്രീ മ്യൂട്ടേഷൻ സ്കെച്ച്, ബാധ്യത സർട്ടിഫിക്കറ്റ്, ഭൂമി നികുതി അടവ്, ന്യായവില നിർണയം, ഓട്ടോ മ്യൂട്ടേഷൻ, ലൊക്കേഷൻ സ്കെച്ച്, ഭൂമിയുടെ തരം മാറ്റൽ തുടങ്ങി നിരവധി സേവനങ്ങൾ ഇനി ഒറ്റ പോട്ടൽ വഴി ലഭിക്കും. വിവിധ ഓഫീസുകൾ സന്ദർശിക്കാതെ തന്നെ ഭൂമി സംബന്ധിച്ച് ഇടപാടുകളിൽ കാര്യക്ഷമതയും വേഗതയും ഇതുവഴി വർദ്ധിക്കുമെന്നും മന്ത്രി പറഞ്ഞു.

സേവന ലഭ്യതയ്ക്ക്, സുതാര്യവും സുരക്ഷയും ഉറപ്പാക്കുന്നതോടെ ഭൂരേഖകൾക്ക് ആധുനിക സാങ്കേതികവിദ്യകളുടെ പൂർണ സംരക്ഷണം ലഭിക്കും. ഭൂരേഖ വിവരങ്ങൾ കൃത്യവും ഡിജിറ്റൽ സ്കെച്ചോടുകൂടി എല്ലാ ഭൂമി ഇടപാടുകളും സുഭായി ലഭ്യമാകുന്നതാണ് ‘ഡിജിറ്റൽ റിസർവ്വേ കഴിയുന്നതോടെ ഓരോ ലാൻഡ് പാർസലിന്റെയും എല്ലാ ബെന്റുകളെയും കോഡിനേറ്റ് ചെയ്ത് റവന്യൂ രേഖകളിൽ ഒരു ഡിജിറ്റൽ വേലി നിലവിൽ വരുമെന്നും മന്ത്രി അറിയിച്ചു.

Description: Digital land survey to be completed including all villages in Kuttiadi constituency