ആടിയും പാടിയും കാണികളുടെ മനം കവരാന്‍ അവരെത്തി; ചക്കിട്ടപാറ ഗ്രാമപഞ്ചായത്തില്‍ ഭിന്നശേഷി കലോത്സവത്തിനു തുടക്കമായി


ചക്കിട്ടപാറ: ആടിയും പാടിയും തങ്ങളുടെ സര്‍ഗവാസന ലോകത്തെ അറിയിക്കാന്‍ അവര്‍ ഒരുങ്ങി. ചക്കിട്ടപാറ ഗ്രാമപഞ്ചായത്തില്‍ ഭിന്നശേഷി കലോത്സവം ആരംഭിച്ചു. സംസ്ഥാന ബാലവകാശ കമ്മീഷന്‍ ചെയര്‍മ്മാന്‍ മനോജ് കുമാര്‍ പരിപാടി ഉദ്ഘാടനം ചെയ്തു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ചിപ്പി മനോജ്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പ്പേഴസണ്‍ ബിന്ദു വത്സന്‍, ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മ്മാന്‍ ഇ.എം. ശ്രീജിത്ത്, പഞ്ചായത്തംഗങ്ങളായ ജിതേഷ് മുതുകാട്, വിനിഷ ദിനേശന്‍, വിനീത മനോജ്, എം.എം. പ്രദീപന്‍, ആലീസ് മാത്യു, കെ. രേഷ്മ എന്നിവര്‍ സംസാരിച്ചു.