യുഎഇയിലെ മലമുകളിൽ നിന്ന് വീണ് കണ്ണൂർ സ്വദേശിയായ പ്രവാസി യുവാവ് മരിച്ചു
കണ്ണൂർ: യുഎഇയിലെ റാസൽഖൈമയിലെ മലമുകളിൽ നിന്ന് വീണ് പ്രവാസി യുവാവ് മരിച്ചു. കണ്ണൂർ തോട്ടട വട്ടക്കുളത്തെ സായന്ത് മധുമ്മൽ (32) ആണ് മരിച്ചത്.യുഎഇ ദേശീയ ദിനത്തോട് അനുബന്ധിച്ചുള്ള അവധി ആഘോഷിക്കാൻ സുഹൃത്തുക്കൾക്കൊപ്പം ജബൽ ജയ്സ് മലമുകളിലെത്തിയപ്പോഴാണ് അപകടം ഉണ്ടായത്.
തിങ്കളാഴ്ച പുലർച്ചെയാണ് സംഘം ഇവിടെ എത്തിയത്. സായന്തിനെ കാണാതായതിനെ തുടർന്ന് സുഹൃത്തുക്കൾ പൊലീസിൽ വിവരം അറിയിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ദുബൈയിലെ ഓട്ടോ വർക് ഷോപ്പിൽ ജോലി ചെയ്ത് വരികയായിരുന്നു.
അച്ഛൻ: രമേശൻ
അമ്മ: സത്യ.
ഭാര്യ: അനുശ്രീ.
സഹോദരി: സോണിമ.