1946 ൽ കോഴിക്കോട് ഹജൂർ കച്ചേരിയിൽ ബ്രിട്ടീഷ് പതാക താഴ്ത്തിയെറിഞ്ഞ് ദേശീയ പതാക ഉയർത്തിയ ധീരൻ; മാർക്സ് കണ്ണൻ നമ്പ്യാരെ അനുസ്മരിച്ച് ചോറോടെ സി.പി.ഐ


ചോറോട്: പ്രമുഖ സ്വാതന്ത്യസമര സേനാനിയും സി.പി.ഐ നേതാവുമായിരുന്ന മാർക്സ് കണ്ണൻ നമ്പ്യാരുടെ മുപ്പത്തി ആറാം ചരമവാർഷിക ദിനത്തിന്റെ ഭാഗമായി ചോറോട് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ അനുസ്മരണ സമ്മേളനം സഘടിപ്പിച്ചു. സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ ബാലൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി എൻ.എം.ബിജു അധ്യക്ഷത വഹിച്ചു.

ജില്ലാ എക്സിക്യുട്ടീവ് അംഗം പി സുരേഷ് ബാബു അനുസ്മരണ പ്രസംഗം നടത്തി. എ.ഐ.വൈ.എഫ് മുൻ സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്ത് സുതാര്യ ജനാധിപത്യവും ഭരണഘടനയും എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. ലോക്കൽ സെക്രട്ടറി പി.കെ സതീശൻ സ്വാഗതം പറഞ്ഞു.

1946 ൽ കോഴിക്കോട് ഹജൂർ കച്ചേരിയിൽ ഉയർത്തിയ ബിട്ടീഷ് പതാക താഴ്തി എറിഞ്ഞ് ദേശീയ പതാക ഉയർത്തിയിരുന്നു കണ്ണൻ നമ്പ്യാർ. 1972 ൽ സ്വാതന്ത്രത്തിന്റെ ഇരുപത്തിഅഞ്ചാം വാർഷികം പ്രമാണിച്ച് രാജ്യം താമ്രപത്രം നൽകി ആദരിച്ചിരുന്നു നമ്പ്യാരെ. 1940 സപ്തംബർ 15 ന് കെ.പി.സി.സി ആഹ്വാനം ചെയ്ത സാമ്രാജ്യത്ത വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി വടകരയിൽ നടന്ന പൊതുയോഗ ത്തിൽ പ്രസംഗിക്കവെ പോലീസ് ആക്രമം അഴിച്ചു വിട്ടിരുന്നു.

തുടർന്ന് 6 മാസം കഴിഞ്ഞപ്പോൾ ഈ സംഭവവുമായി ബന്ധപെട്ട് കണ്ണൻ നമ്പ്യാരെ അറസ്റ്റ് ചെയ്ത് ബെല്ലാരി ജയിലിൽ അടക്കുകയുണ്ടായി. ഇ.എം.എസ് നമ്പൂതിരിപ്പാടാണ് സി.കണ്ണൻ നമ്പ്യാരെ മാർക്സ് കണ്ണൻ നമ്പ്യാർ എന്ന് വിശേഷിപ്പിച്ചത്. അദ്ദേഹത്തിന്റെ പ്രസംഗത്തിൽ ഉടനീളം മാർക്സ് ഉദ്ദരണികൾ പ്രസംഗത്തിൽ പറയുമായിരുന്നു.

Summary: Dheeran, who lowered the British flag and hoisted the national flag at Hajurkacheri in Kozhikode in 1946; CPI with rice in memory of Marx Kannan Nambiar