” തുറയൂരിലെ റോഡുകളുടെ ശോചനീയവസ്ഥ പരിഹരിക്കുക, ആധുനിക രീതിയിലുള്ള പൊതു ശ്മശാനം നിർമ്മിക്കുക “; ധർണ്ണ സംഘടിപ്പിച്ച് സിപിഐ തുറയൂർ ലോക്കൽ കമ്മിറ്റി


തുറയൂർ: സിപിഐ തുറയൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ തുറയൂർ ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു.

പയ്യോളി അങ്ങാടി- കീഴരിയൂർ ബണ്ട് റോഡിന്റെ പണി പെട്ടന്ന് പൂർത്തീകരിക്കുക, തുറയൂരിലെ മുഴുവൻ റോഡുകളുടേയും ശോചനീയവസ്ഥ പരിഹരിക്കുക, തുറയൂരിൽ ആധുനിക രീതിയിലുള്ള പൊതു ശ്മശാനം നിർമ്മിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തിയത്.

സിപിഐ മണ്ഡലം കമ്മിറ്റി മെമ്പർ പി.ടി. ശശി ധർണ്ണ ഉദ്ഘാടനം ചെയ്തു. കെ. ജയരാജൻ അദ്ധ്യക്ഷത വഹിച്ചു. കെ. രാജേന്ദ്രൻ സ്വാഗതം പറഞ്ഞു. പി. അശോകൻ, മഠത്തിൽ സുരേന്ദ്രൻ, വാഴയിൽ കുഞ്ഞിരാമൻ, വെട്ടുകാട്ടിൽ അബ്ദുള്ള എന്നിവർ സംസാരിച്ചു.