വാര്‍ഷിക പദ്ധതി രൂപീകരണം; ചക്കിട്ടപാറ പഞ്ചായത്തില്‍ വികസന സെമിനാര്‍ സംഘടിപ്പിച്ചു


ചക്കിട്ടപ്പാറ: പതിനാലാം പഞ്ചവത്സര വാര്‍ഷിക പദ്ധതി രൂപീകരണത്തിനായി പഞ്ചായത്തില്‍ വികസന സെമിനാര്‍ സംഘടിപ്പിച്ചു. അടുത്ത സാമ്പത്തിക വര്‍ഷം പഞ്ചായത്തില്‍ നടപ്പാക്കേണ്ട വികസന പദ്ധതികള്‍ ചര്‍ച്ച ചെയ്യുന്നതിനായാണ് സെമിനാര്‍ സംഘടിപ്പിച്ചത്.

ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ. സുനില്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ചിപ്പി മനോജ് അദ്ധ്യക്ഷത വഹിച്ചു.

സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മ്മാന്മാര്‍ സി.കെ. ശശി, ബിന്ദു വത്സന്‍, ഇ.എം. ശ്രീജിത്ത്, പഞ്ചായത്തംഗങ്ങളായ എം.എം. പ്രദീപന്‍, കെ.എ. ജോസ്‌കുട്ടി, ലൈസ ജോര്‍ജ്ജ്, ആലീസ് ടീച്ചര്‍, രാജേഷ് തറവട്ടത്ത്, ബിന്ദു സജി, വിനീത മനോജ്, വിനിഷ ദിനേശന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ഗിരിജ ശശി, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷന്‍ പി.സി. സുരാജന്‍ എന്നിവര്‍ സംസാരിച്ചു.