‘കാര്‍ഷിക മേഖലയെ പരിപോഷിപ്പിക്കുന്നതോടൊപ്പം ടൂറിസം മേഖലയുടെ അനന്ത സാധ്യതളും തേടും’; ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തില്‍ 2023-24 വാര്‍ഷിക പദ്ധതിയുമായി ബന്ധപ്പെട്ട് വികസന സെമിനാര്‍
ചെറുവണ്ണൂര്‍: ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തില്‍ പതിനാലാം പഞ്ചവത്സര പദ്ധതി 2023-24 വാര്‍ഷിക പദ്ധതിയുമായി ബന്ധപ്പെട്ട വികസന സെമിനാര്‍ നടത്തി. പഞ്ചായത്ത് ഹാളില്‍ വച്ച് നടന്ന സെമിനാര്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ സി.എം ബാബു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എന്‍.ടി ഷിജിത്ത് അധ്യക്ഷത വഹിച്ചു.
സാധ്യമായ വിഭവങ്ങള്‍ ഉപയോഗപ്പെടുത്തി ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ വികസന പദ്ധതികള്‍ നടപ്പിലാക്കുമെന്ന് ഭരണ സമിതി അറിയിച്ചു. ഭാവിതലമുറയുടെ ആവശ്യങ്ങളെ തൃപ്തിപ്പെടുത്താന്‍ ഉതകും വിധമുള്ള വികസനമാണ് പഞ്ചായത്തിന് ആവശ്യമെന്നും അഭിപ്രായപ്പെട്ടു.
നെല്‍പ്പാടങ്ങളും പുഴയോരങ്ങളും കൊണ്ട് സമൃദ്ധമായ പഞ്ചായത്താണ് ചെറുവണ്ണൂര്‍ ഇവയൊക്കെ മനസ്സില്‍ കണ്ടുകൊണ്ടുള്ള വികസന പദ്ധതികള്‍ ആവിഷ്‌കരിക്കാനാണ് ഭരണസമിതി ഉദ്ദേശിക്കുന്നതെന്നും കാര്‍ഷിക മേഖലയെ പരിപോഷിപ്പിക്കുന്നതിന് ഒപ്പം ടൂറിസം മേഖലയുടെ അനന്ത സാധ്യതകള്‍ തേടുമെന്നും യോഗം അറിയിച്ചു.
വികസന കാര്യസ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ കെ.പി ബിജു പദ്ധതികള്‍ വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ.അജിത, പഞ്ചായത്ത് മെമ്പര്‍മാരായ എ.കെ ഉമ്മര്‍, എന്‍.ആര്‍ രാഘവന്‍, ഇ.കെ സുബൈദ, കെ.എം ബിജിഷ, ആസൂത്രണ സമിതി വൈസ് ചെയര്‍മാന്‍ പിലാക്കാട്ട് ശങ്കരന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. അസിസ്റ്റന്റ് സെക്രട്ടറി സന്ദീപ് നന്ദി പറഞ്ഞു.