പട്ടികജാതി കോളനി സമഗ്രമായി നവീകരിക്കും, വ്യവസായ വകുപ്പിനെയും കുടുംബശ്രീയെയും സംയോജിപ്പിച്ച് സ്വയം തൊഴിൽ സംരഭങ്ങൾ; പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിൽ വികസന സെമിനാർ
പേരാമ്പ്ര: പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിൽ വികസന സെമിനാർ സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗം സി.എം.ബാബു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി.ബാബു അധ്യക്ഷനായി.
ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.സുനിൽ (ചക്കിട്ടപാറ), സി.കെ.ശശി (കായണ്ണ), വി.കെ.പ്രമോദ് (പേരാമ്പ്ര), ഉണ്ണി വേങ്ങേരി (ചങ്ങരോത്ത്), ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ.പാത്തുമ്മ ടീച്ചർ, ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ രഞ്ജിത സി.കെ എന്നിവർ ആശംസകളർപ്പിച്ചു.
വികസന കാര്യ സ്ഥിരം സമിതി ചെയർമാൻ കെ.സജീവൻ മാസ്റ്റർ പദ്ധതി വികസന രേഖ അവതരിപ്പിച്ചു. ജനറൽ വിഭാഗം, പട്ടികജാതി-പട്ടിക വർഗ്ഗ ഉപവിഭാഗം, മെയിന്റനൻസ് ഗ്രാന്റ്,
ധനകാര്യ കമ്മീഷൻ ഗ്രാന്റ് ഇനങ്ങളിലായി 62949000 രൂപയുടെ പദ്ധതി പ്രവർത്തനങ്ങളാണ് ഈ വർഷം പേരാമ്പ്രയിൽ നടപ്പിലാക്കുന്നത്.
കാർഷിക മേഖലയിൽ ബ്ലോക്ക് അഗ്രിക്കൾച്ചറൽ നോളജ് സെന്റർ, മറ്റ് സമഗ്ര കാർഷിക വികസന പദ്ധതികൾ, ഭിന്നശേഷി മേഖലയിൽ കമ്മ്യൂണിറ്റി സവലപ്പ്മെന്റ് മാനേജ്മെന്റ് സെന്റർ
താലൂക്ക് ആശുപത്രി, വെറ്റിനറി പോളി ക്ലിനിക്കുകളുടെ അടിസ്ഥാന സൗകര്യവികസനം, കെ-ഡിസ്ക് വ്യവസായ വകുപ്പ്, കുടുംബശ്രീ എന്നിവയെ സംയോജിപ്പിച്ച് സ്വയം തൊഴിൽ സംരഭങ്ങൾ ആരംഭിക്കൽ, പട്ടികജാതി കോളനി സമഗ്ര നവീകരണ പദ്ധതി മുതലായ നിർദ്ദേശങ്ങളാണ് 14 വർക്കിംഗ് ഗ്രൂപ്പുകളിലായി നടന്ന ചർച്ച യിൽ ഉയർന്നുവന്നത്.
ജോയിൻന്റ് ബി.ഡി.ഒ പി.ആർ.അജിത് കുമാർ സ്വാഗതവും ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ ശശികുമാർ പേരാമ്പ്ര നന്ദിയും പറഞ്ഞു.