നവകേരളത്തിന് ജനകീയാസൂത്രണം; വില്യാപ്പള്ളി ഗ്രാമപഞ്ചായത്തില്‍ വികസന സെമിനാര്‍
വില്യാപ്പള്ളി: 2025- 26 വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി വില്യാപ്പള്ളി ഗ്രാമപഞ്ചായത്തില്‍ വികസന സെമിനാർ സംഘടിപ്പിച്ചു. വില്യാപ്പള്ളി ഷോപ്പിംഗ് കോംപ്ലക്‌സില്‍ രാവിലെ സംഘടിപ്പിച്ച പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.കെ ബിജുള ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പൂളക്കണ്ടി മുരളി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഗ്രാമപഞ്ചായത്തിന്റെ ജലബഡ്ജറ്റ് ഹരിതകേരള മിഷൻ ആർപി- സി.എം സുധ പ്രസിഡന്റിന് നൽകി പ്രകാശനം ചെയ്തു.
പദ്ധതി സംബന്ധിച്ച് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സിമി കെ.കെ വിശദീകരിച്ചു. സ്റ്റാൻഡിങ് ചെയർമാൻമാരായ രജിത, സുബിഷ, മെമ്പർമാരായ പ്രശാന്ത്, ഇബ്രാഹിം പുത്തലത്ത്, പ്രകാശൻ മാസ്റ്റർ, ഗോപാലൻ മാസ്റ്റർ, ആസൂത്രണ സമിതി ഉപാദ്യക്ഷൻ ടി.പുഷ്പ ഹൻസനൻ എന്നിവർ സംസാരിച്ചു. സെക്രട്ടറി ശ്രീലേഖ സ്വാഗതവും ജൂനിയർ സൂപ്രണ്ട് സുജിത്ത് നന്ദിയും പറഞ്ഞു.
Description: Development Seminar in Vilyapally Gram Panchayat