ചോറോട് ഗ്രാമ പഞ്ചായത്തിൽ വികസന സെമിനാർ; 12,19,27,010 രൂപയുടെ കരട് വാർഷിക പദ്ധതികൾക്ക് അംഗീകാരം
വടകര: പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി ചോറോട് ഗ്രാമ പഞ്ചായത്ത് വികസന സെമിനാർ നടത്തി. ഞ്ചായത്ത് പ്രസിഡന്റ് പി.പി.ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. 1,79,82,403 രൂപ ഓൺ ഫണ്ട് ഉൾപ്പെടെ 12,19,27,010 രൂപയുടെ കരട് വാർഷിക പദ്ധതികൾ അംഗീകരിച്ചു.
വൈസ് പ്രസിഡന്റ് രേവതി പെരുവാണ്ടിയിൽ അദ്ധ്യക്ഷത വഹിച്ചു. വികസന കാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ കെ മധുസൂദനൻ പദ്ധതി വിശദീകരണം നടത്തി. സ്ഥിരം സമിതി അംഗങ്ങളായ സി.നാരായണൻ, ശ്യാമള പൂവ്വേരി, ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ.എം.വാസു, ജനപ്രതിനിധികളായ ശ്യാമള കൃഷ്ണാർപിതം, കെ.കെ. റിനീഷ് , വി.പി. അബൂബക്കർ , പ്രസാദ് വിലങ്ങിൽ,സി.പി. പ്രിയങ്ക, പി. ലിസ്സി എന്നിവർ സംസാരിച്ചു.
Description: Development Seminar in Chorod Gram Panchayat; 12,19,27,010 draft annual plans approved