ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിൽ വികസന സെമിനാർ
പേരാമ്പ്ര: പതിനാലാം പഞ്ചവത്സര പദ്ധതി പ്രകാരം 2022-2023 വർഷത്തെ വാർഷിക പദ്ധതി രൂപീകരണത്തിനായി ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിൽ വികസന സെമിനാർ സംഘടിപ്പിച്ചു. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി.ബാബു ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി അധ്യക്ഷനായി. കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷൻ സി.ഇ.ഒ കെ.ബി.മദനമോഹൻ മുഖ്യ പ്രഭാഷണം നടത്തി.
സ്ഥിരം സമിതി അധ്യക്ഷൻമാരായ എം.അരവിന്ദാക്ഷൻ, ടി.കെ.ശൈലജ, പാളയാട്ട് ബഷീർ, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.കെ.വിനോദൻ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ.വി.കുഞ്ഞിക്കണ്ണൻ തുടങ്ങിയവർ സംസാരിച്ചു.
വിവിധ വർക്കിങ് ഗ്രൂപ്പുകളിൽ വിശദമായ ചർച്ച നടത്തി പുതിയ നിർദ്ദേശങ്ങൾ അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.പി.റീന സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി സുജീഷ് പി.കെ നന്ദിയും രേഖപ്പെടുത്തി.