‘നവകേരളത്തിന് ജനകീയാസൂത്രണം’; നൊച്ചാട് ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി വികസന സെമിനാര്‍


നൊച്ചാട്: നൊച്ചാട് ഗ്രാമപഞ്ചായത്ത് പതിനാലാം പഞ്ചവത്സര പദ്ധതി 2023- 2024 വാര്‍ഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായുള്ള ‘നവകേരളത്തിന് ജനകീയാസൂത്രണം’ വികസന സെമിനാര്‍ സംഘടിപ്പിച്ചു. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ പാത്തുമ്മ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു.

നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എന്‍ ശാരദ അധ്യക്ഷത വഹിച്ചു. വിവിധ വാര്‍ഡുകളിലെ അയല്‍സഭകളില്‍ നിന്നും ഗ്രാമസഭകളില്‍ നിന്നും വര്‍ക്കിംഗ് ഗ്രൂപ്പുകളില്‍ നിന്നും വന്ന വാര്‍ഷിക പദ്ധതിയുടെ കരട് നിര്‍ദ്ദേശങ്ങള്‍ വികസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍ പേഴ്‌സണ്‍ ശോഭനാ വൈശാഖ് അവതരിപ്പിച്ചു.

തുടര്‍ന്ന് പതിമൂന്നോളം വര്‍ക്കിംഗ് ഗ്രൂപ്പുകള്‍ വീണ്ടും യോഗം ചേര്‍ന്ന് കരട് നിര്‍ദ്ദേശം അവലോകനം ചെയ്ത് അന്തിമ രൂപം നല്‍കി.

ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ അഡ്വ. കെ.കെ രാജന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പ്രഭാശങ്കര്‍, ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍ പേഴ്‌സണ്‍ ഷിജി കൊട്ടാരക്കല്‍ എന്നിവര്‍ സംസാരിച്ചു.

ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം കുഞ്ഞിക്കണ്ണന്‍ സ്വാഗതവും ഗ്രാമ പഞ്ചായത്ത് സെക്രട്ടറി അനീഷ് അരവിന്ദ് നന്ദിയും പറഞ്ഞു.