ഡെസ്റ്റിനേഷൻ മാനേജർ ഒഴിവ്; അപേക്ഷ ക്ഷണിച്ചു
ചക്കിട്ടപാറ: കുറ്റ്യാടി ഇറിഗേഷൻ പ്രോജക്ടിനു കീഴിലുള്ള പെരുവണ്ണാമൂഴി ടൂറിസം ഡെസ്റ്റിനേഷനിൽ ഡെസ്റ്റിനേഷൻ മാനേജറെ നിയമിക്കുന്നു.താൽക്കാലിക നിയമനമാണ്.
ജോലി ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫെബ്രുവരി 5ന് വൈകിട്ട് 5 മണിക്കുള്ളിൽ അപേക്ഷ നൽകണം. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ 0496 2610249.
Description: Destination Manager Vacancy; Application invited