മൂന്ന് ബജറ്റുകളിലായി 39 കോടി രൂപ അനുവദിച്ചിട്ട് വര്‍ഷങ്ങള്‍; മേപ്പയ്യൂര്‍-കൊല്ലം റോഡ് നവീകരണം കടലാസില്‍ ഒതുങ്ങി


മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ നെല്യാടി -കൊല്ലം റോഡ് നവീകരണം കടലാസില്‍ ഒതുങ്ങിപ്പോയെന്ന് മോട്ടോര്‍ ഫെഡറേഷന്‍ എസ്.ടി.യു മേപ്പയ്യൂര്‍ പഞ്ചായത്ത് കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു.

മൂന്ന് ബജറ്റുകളിലായി 39 കോടി രൂപ അനുവദിച്ചിട്ട് വര്‍ഷങ്ങളായിട്ടും പ്രഖ്യാപനങ്ങള്‍ മാത്രം ബാക്കിയായതായി യോഗം അറിയിച്ചു. ഈ സര്‍ക്കാറിന്റെ കാലത്ത് ഫണ്ട് അനുവദിച്ചെന്നല്ലാതെ റോഡ് പണി ആരംഭിക്കാത്തത് യാത്രക്കാര്‍ക്കും, വാഹനങ്ങള്‍ക്കും വലിയ പ്രയാസമാണ് നേരിടുന്നത്.

വേളം, ചെറുവണ്ണൂര്‍, തിരുവള്ളൂര്‍, ആയഞ്ചേരി എന്നിവിടങ്ങളില്‍ നിന്ന് എത്രയും പെട്ടെന്ന് കോഴിക്കോട് എത്തിപ്പെടാനും, രോഗികളെ ആംബുലന്‍സില്‍ എത്തിക്കാനും പറ്റിയ റോഡണ് ഈ വഴിയുള്ളത്. മേപ്പയ്യൂര്‍ മുതല്‍ കൊല്ലം വരെയുള്ള റോഡില്‍ കുണ്ടും കുഴിയും നിറഞ്ഞതിനാല്‍ ഇരുചക്രവാഹനയാത്ര പോലും ചെയ്യുവാന്‍ പറ്റാത്ത അവസ്ഥയാണ് നിലവിലുള്ളത്.

മേപ്പയ്യൂര്‍ -കൊല്ലം റോഡ് പ്രവൃത്തി ഉടന്‍ ആരംഭിക്കണമെന്നും, യാത്ര ക്ലേശം പരിഹരിക്കണമെന്നും എസ്.ടി.യു മേപ്പയ്യൂര്‍ പഞ്ചായത്ത് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. എസ്.ടി.യു പഞ്ചായത്ത് പ്രസിഡന്റ് മുജീബ് കോമത്ത് അധ്യക്ഷനായി. പഞ്ചായത്ത് മുസ്ലിം ലീഗ് ജന:സെക്രട്ടറി എം.എം അഷറഫ്, കെ. കെ ഹംസ, കെ മുഹമ്മദ്, വി.എം അസ്സെനാര്‍, സിറാജ് പൊയില്‍, സി.എം ഇസ്മായില്‍, സി.കെ ബഷീര്‍, കെ.കെ റഹിം, ഉമര്‍ ചെറുവാട്ട്, എം അബ്ദുല്‍ വഹാബ് എന്നിവര്‍ സംസാരിച്ചു

summery: despite the allocation of rs 39 crore in various budgets, the meppayyur- nelliadi road upgrade has remained on paper