‘എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഫുള്‍ എ പ്ലസ് ലഭിച്ചിട്ടും പ്ലസ് വണ്ണിന് സീറ്റില്ല’; മണിയൂരില്‍ സായാഹ്ന ധർണ്ണ സംഘടിപ്പിച്ച് യുഡിഎഫ്‌


മണിയൂർ: എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഫുള്‍ എ പ്ലസ്‌ ലഭിച്ച കുട്ടികള്‍ക്ക് പോലും പ്ലസ് വൺ പഠനത്തിന് സര്‍ക്കാര്‍ സൗകര്യം ഏര്‍പ്പെടുത്തില്ലെന്ന് ആരോപിച്ച്‌ യുഡിഎഫ്‌ മണിയൂർ പഞ്ചായത്ത് കമ്മറ്റി സായാഹ്ന ധർണ്ണ നടത്തി.

മണിയൂർ ഹൈസ്‌ക്കൂളിന് സമീപത്തായി സംഘടിപ്പിച്ച ധര്‍ണ കാവിൽ രാധാകൃഷ്ണൻ ഉദ്‌ഘാടനം ചെയ്തു. ചാലിൽ അഷറഫ്, സി.പി വിശ്വാനാഥൻ മാസ്റ്റർ, കെ.റസാഖ് മാസ്റ്റർ, എം.കെ ഹമിദ്, പ്രമോദ് മൂഴിക്കൽ, കെ.ചിത്ര, ആർ.പി ഷാജി, മനോജ് എം.പി, അരക്കണ്ടി നാരായണൻ, അഷറഫ് കരുവഞ്ചേരി, ഇസ്മയിൽ (ചില്ല), ബിന്ദു കെ.കെ, ഒ.പി പ്രമീള, ശ്രീധരൻ കെ.പി, ഹാഷിം എൻ.കെ, നദിർ.പി, ഫഹദ് എ.കെ, മുർഷീദ് ശ്രീധരന്‍ കുനിയിൽ എന്നിവർ സംസാരിച്ചു.