തൊഴിലാഴികള്‍ക്ക് സ്‌നേഹാദരം; ഏറ്റവും കൂടുതല്‍ തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിച്ച് ജില്ലയില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ പേരാമ്പ്രയിലെ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് നാളെ ആദരവേകും


പേരാമ്പ്ര: പേരാമ്പ്രയിലെ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് സ്‌നേഹാദരവ്. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ 2022-23 സാമ്പത്തിക വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിച്ച് ജില്ലയില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ പഞ്ചായത്തിലെ തൊഴിലാളികള്‍ക്കാണ് സ്‌നേഹാദരം സംഘടിപ്പിക്കുന്നത്.

ഏപ്രില്‍ 11ന് വൈകുന്നേരം 4 മണിക്ക് ചെമ്പ്ര റോഡിനടുത്ത മൈതാനിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്യും.

പഞ്ചായത്തിന്റെ കൃത്യമായ ഇടപെടലും തൊഴിലാളികള്‍, മേറ്റുമാര്‍, ജീവനക്കാര്‍ എന്നിവരുടെ മികവുറ്റ പ്രവര്‍ത്തനവുമാണ് പഞ്ചായത്തിന് നേട്ടം കൈവരിക്കാനായത് എന്ന് പഞ്ചായത്ത് പ്രസിഡന്റ് വി.കെ പ്രമോദ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

പഞ്ചായത്ത് അംഗങ്ങളായ സി.എം സജു, വിനോദ് തിരുവോത്ത് എന്നിവരും പങ്കെടുത്തു.